ഡേവിസ് കപ്പ്: ഇന്ത്യക്ക് 4-1ന്റെ വിജയം
ബംഗളൂര: ലോക ഗ്രൂപ്പ് പ്ലേയോഫില്‍ സ്ഥാനമുറപ്പാക്കിയ ഇന്ത്യ ഉസ്‌ബെകിസ്ഥാനെതിരായ ഡേവിസ് കപ്പില്‍ 4-1ന്റെ വിജയം സ്വന്തമാക്കി. നേരത്തെ ഏഷ്യ- ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിലെ രണ്ടാം റൗണ്ടില്‍ പോരിന്റെ ആദ്യ രണ്ടു സിംഗിള്‍സിലും വിജയിച്ച രാംകുമാര്‍ രാമനാഥനും പ്രജ്‌നേഷ് ഗുണ്ണേശ്വരനും ഇന്ത്യയെ 2-0ത്തിനു മുന്നിലെത്തിച്ചിരുന്നു. പിന്നാലെ ഡബിള്‍സ് പോരാട്ടത്തിനായി കളത്തിലിറങ്ങിയ രോഹന്‍ ബൊപ്പണ്ണ- ശ്രീരാം ബാലാജി സഖ്യം ഫാറൂഖ് ഡസ്റ്റോവ്- സഞ്ജര്‍ ഫൈസിയേവ് സഖ്യത്തെ 6-2, 6-4, 6-1 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയതോടെയാണു ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേയോഫ് ബര്‍ത്ത് ഉറപ്പാക്കിയത്. നാലാം പോരിലെ സിംഗിള്‍സ് മത്സരത്തില്‍ രാംകുമാര്‍ ഉസ്‌ബെക് താരം സഞ്ജര്‍ ഫൈസിയേവിനെ 6-3, 6-2 എന്ന സ്‌കോറിനു അനായാസം കീഴടക്കിയതോടെ ഇന്ത്യയുടെ ലീഡ് 4-0 എന്ന നിലയിലായി. എന്നാല്‍ രണ്ടാം റിവേഴ്‌സ് സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണ്ണേശ്വരനെ വീഴ്ത്തി ഫൈസിയേവ് അഞ്ചു മത്സരങ്ങളും തൂത്തുവാരമെന്ന ഇന്ത്യയുടെ മോഹത്തിനു വിലങ്ങായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."