HOME
DETAILS

'ഒരു മുസ്‌ലിം ജീവനക്കാരന്‍ പോലുമില്ല'- വിദ്വേഷം പരത്തി ബേക്കറി പരസ്യം; കടയുടമ അറസ്റ്റില്‍

  
backup
May 10 2020 | 05:05 AM

national-chennai-bakery-draws-flak-for-islamophobic-ad111

ചെന്നൈ: ബേക്കറിയുടെ പരസ്യത്തില്‍ മുസ്‌ലിം വിരുദ്ധത ചേര്‍ത്ത ബേക്കറി ഉടമ അറസ്റ്റില്‍. ചെന്നൈ ടി നഗറിലെ ജൈന്‍ ബേക്കറി ഉടമയാണ് വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ അറസ്റ്റിലായത്.

മുസ്‌ലിം തൊഴിലാളികളില്ലെന്നതാണ് തന്റെ ബേക്കറിയുടെ മേന്മയായി ഇയാള്‍ വലിയ അക്ഷരത്തില്‍ പരസ്യത്തില്‍ എഴുതിക്കാണിച്ചത്. ബേക്കറിയില്‍ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈനന്മാരാണെന്നും ഒരു മുസ്ലിം പോലുമില്ലെന്നും വാട്സ്ആപില്‍ പ്രചരിച്ച പരസ്യം പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പരസ്യം വ്യാപകമായി പ്രചരിക്കുകയും വലിയ തോതില്‍ വിമര്‍ശങ്ങള്‍ ഉയരുകയും ചെയ്തതോടെ ബേക്കറി ഉടമ പ്രശാന്തിനെ തമിഴ്നാട് പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുകയും ചെയ്തിട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിക്കല്‍( വകുപ്പ് 153, 153A), പ്രത്യേക വിഭാഗങ്ങളെ അധിക്ഷേപിക്കല്‍(വകുപ്പ് 505, 295A) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചെന്നൈയിലെ പ്രശസ്തമായ ബേക്കറിയാണിത്. കൊവിഡ് വ്യാപനത്തോടെ രാജ്യത്ത് മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ ചുവടുപിടിച്ചായിരുന്നു പ്രചാരണങ്ങള്‍.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് എം.എല്‍.എമാര്‍ പരസ്യമായി മുസ്ലിം പച്ചക്കറി വില്‍പനക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പറഞ്ഞ് രംഗത്തെത്തി. മധ്യപ്രദേശില്‍ ചിലഭാഗങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് പ്രവേശനമില്ലെന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. പലയിടത്തും മുസ്‌ലിങ്ങള്‍ അക്രമിക്കപ്പെടുക പോലും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago