വാര്‍ത്തതുണയായി; അങ്കണവാടിക്ക് ശാപമോക്ഷം
കാക്കനാട്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൃക്കാകരയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അങ്കണവാടി മാറ്റി പ്രവര്‍ത്തനമാരംഭിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ തൃക്കാക്കരയിലെ അങ്കണവാടികള്‍ എന്ന സുപ്രഭാതം വാര്‍ത്തയെത്തുടന്‍ന്നാണു നടപടി.
കാക്കനാട് അത്താണി കീരേലിമലയില്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് മാറ്റി സ്ഥാപിച്ചത്.
ഐ.സി.ഡി.എസ് ഉദ്ദോഗസ്ഥ സംഘം അങ്കണവാടി സന്ദര്‍ശിച്ച് ദയനീയ അവസ്ഥയും ,നിജസ്ഥിതിയും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം അടച്ചു പൂട്ടാന്‍ നിര്‍ദേശിക്കുകയും തുടര്‍ന്ന് ഇവിടെയുള്ളവരെ പൊതു ശ്മശാനത്തിനടുത്തുള്ള സ്വന്തം അങ്കണവാടി കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തത്.
ആര്‍.ടി.ഇ ആകാട് പ്രകാരം മൂന്നിനും ആറിനുമിടയിലുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടിയുള്ള എല്ലാ വിധ ഭൗതീക സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിന്റെ നിയമപരമായ ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണസ്ഥാപനത്തിനുമാണ് ഉള്ളത് എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് .
എന്നിട്ടും തൃക്കാക്കരയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങളിലെ അങ്കണവാടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതില്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നതായും ആക്ഷേപമുണ്ട്.
കൂടാതെ വാടക കെട്ടിടങ്ങളുടെ പ്രതിമാസ വാടക ഏഴുന്നൂറ്റി അമ്പതില്‍ നിന്നും വാടകകെട്ടിടങ്ങളുടെ അവസ്ഥ മനസിലാക്കി മൂവായിരം രൂപ വരെ ആക്കാനുള്ള നിര്‍ദേശം ഐ.സി.ഡി.എസ് ജില്ലാ ഓഫിസ് മുഖേന മേല്‍ ഘടകങ്ങള്‍ക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."