HOME
DETAILS
MAL
ചൈനയില്‍ വീണ്ടും കൊവിഡ് ബാധ ഉയരുന്നു
backup
May 10 2020 | 05:05 AM
ബീജിങ്: കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ രോഗബാധ. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര് വിദേശത്തു നിന്നെത്തിയതാണ്.
ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് മഹാമാരി തുടങ്ങിയതെന്നാണ് കരുതുന്നത്.
ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ജിലിന്‍.
അതിനിടെ ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 2,79,000 പേര് മരണപ്പെടുകയും ചെയ്തു. 1.38,000 പേരാണ് രോഗമുക്തരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."