ഇന്നത്തെ സമ്പൂര്‍ണ ലോക് ഡൗണില്‍ എന്തിനൊക്കെയാണ് ഇളവുകളുള്ളത്: ഇവയൊക്കെയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകളായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, വിവാഹ മരണ ചടങ്ങുകള്‍ക്ക് ലോക്ക്ഡൗണ്‍ ബാധകമല്ല.
കൊവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഭാഗികമായി നടപ്പാക്കിയിരുന്നു.
ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജന ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.
ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുളള ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ഇന്ന് യാത്രാ അനുമതിയുളളത്. അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവര്‍ ജില്ല ഭരണകൂടത്തില്‍ നിന്നോ പൊലിസില്‍ നിന്നോ പാസ് വാങ്ങണം. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് പ്രവര്‍ത്തിക്കാം. ആവശ്യമാണെങ്കില്‍ പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."