HOME
DETAILS

ന്യൂനപക്ഷങ്ങളെ അവഹേളിച്ച പാക് മന്ത്രിയെ പുറത്താക്കി ഇമ്രാന്റെ പാര്‍ട്ടി; വിവാദ പ്രസ്താവനകള്‍ നടത്തിയതിന് മോദി ആരെയൊക്കെ പുറത്താക്കണം? ചില വിവാദ പ്രസ്താവനകള്‍ ഇതാ

  
backup
March 06 2019 | 05:03 AM

controversial-statements-by-sang-leader

ന്യൂഡല്‍ഹി: പാകിസ്താനില്‍ ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളെ 'പശുമൂത്രം കുടിക്കുന്നവര്‍' എന്നുവിശേഷിപ്പിച്ച പഞ്ചാബ് മന്ത്രി ഫയാസുല്‍ ഹസന്‍ ചൗഹാനെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) രാജിവപ്പിച്ചു. രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളെ അവഹേളിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനടുവില്‍ ഫയാസില്‍ നിന്നു പി.ടി.ഐ രാജിയാവശ്യപ്പെടുകയും അദ്ദേഹം രാജിവയ്ക്കുകയുമായിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ 'ഇമ്രാന്റെ പാര്‍ട്ടി ചെയ്തു, മോദിയുടെ പാര്‍ട്ടി ചെയ്തില്ല' എന്ന് ഒന്നാം പേജില്‍ ഇന്ന് പ്രമുഖ പ്രതം ടെലഗ്രാഫ് നടത്തിയ നിരീക്ഷണം ശ്രദ്ധേയാണ്. ടെലഗ്രാഫ് പത്രം ഉന്നയിച്ചതുപോലെ ന്യൂനപക്ഷങ്ങളെ അവഹേളിച്ചതിന് നരേന്ദ്രമോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി പുറത്താക്കുകയാണെങ്കില്‍ ആരെയെല്ലാം ഒഴിവാക്കേണ്ടിവരും? ഈ ചോദ്യം ഉയരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമതവിഭാഗത്തെ അവഹേളിച്ചു പ്രസംഗിച്ചവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും കാണാം.
ഇവിടെയിതാ ചില വിവാദ പ്രസ്താവനകള്‍:

1- നരേന്ദ്രമോദി
(പ്രധാനമന്ത്രി)

'നാം ഈ ദിരുതാശ്വാസ ക്യംപുകള്‍ നടത്തേണ്ടതുണ്ടോ? കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ നാം തുറക്കേണ്ടതുണ്ടോ? കുടുംബാസൂത്രണം വളരെ കര്‍ക്കശമായി നടപ്പാക്കാന്‍ നാം ആഗ്രഹിക്കുന്നു. നാം അഞ്ച്, നമുക്ക് 25... (പരിഹാസ്യച്ചിരി). ഈ വികസനത്തിന്റെ നേട്ടം ആര്‍ക്കാണ് ലഭിക്കുക? ഗുജറാത്തില്‍ കുടുംബാസൂത്രണം ആവശ്യമില്ലേ? ജനസംഖ്യ ഇരട്ടിപ്പിക്കുന്നവരെ തീര്‍ച്ചയായും പാഠംപഠിപ്പിക്കേണ്ടതുണ്ട്'.
2002ലെ വംശഹത്യയുടെ ഇരകള്‍ കഴിഞ്ഞ അഭയാര്‍ത്ഥി ക്യാംപുകള്‍ അടച്ചുപൂട്ടേണ്ടതുണ്ടെന്ന് എന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസംഗം.
(ഔട്ട്‌ലുക്ക്, ദി ഹിന്ദു സപ്തംബര്‍ 30- 2012)

2- യോഗി ആദിത്യനാഥ്
(ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി)
'മുസ്ലിംകള്‍ ഒരു ഹിന്ദുപെണ്‍കുട്ടിയെ മതംമാറ്റിയാല്‍ ഞങ്ങള്‍ 100 മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റും. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍ നമ്മള്‍ 100 പേരെ കൊല്ലും'
(ഫോറിന്‍ പോളിസി മാര്‍ച്ച് 30- 2017)

2011ല്‍ യോഗി ആദിത്യനാഥ് മുഖ്യാതിഥിയായ വിരാട് ഹിന്ദുസ്ഥാന്‍ റാലിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഹിന്ദു ശ്രോതാക്കള്‍ മുസ്ലിം സ്ത്രീകളെ ശവകുടീരങ്ങളില്‍ നിന്ന് പുറത്തെടുത്ത് ബലാല്‍സംഗംചെയ്യണം എന്ന് യോഗം ആഹ്വാനംചെയ്തു.
(ഏഷ്യാനെറ്റ് ന്യൂസ്- 2018 മാര്‍ച്ച് 31)

3- സാധ്വി പ്രാച്ചി
(വി.എച്ച്.പി നേതാവ്)
'ഇപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ആശയം നമ്മള്‍ കൈവരിച്ചിരിക്കുന്നു. ഇനി ഇന്ത്യയെ മുസ്ലിം മുക്ത രാജ്യമാക്കണം'.
(ഇന്ത്യന്‍ എക്‌സ്പ്രസ്- 2016, ജൂണ്‍ 7)

4- സാക്ഷിമഹാരാജ്
(ബി.ജെ.പി എം.പി)
'ഹിന്ദുമതം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ചുരുങ്ങിയത് നാലുകുഞ്ഞുങ്ങളെയെങ്കിലും പ്രസവിക്കണം'.
'ഇന്ത്യയിലെ ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നാലുഭാര്യമാരും 40 കുട്ടികളും ഉള്ളവര്‍ ആണ്. ജനസംഖ്യാവര്‍ധനവില്‍ ഹിന്ദുക്കള്‍ക്ക് പങ്കില്ല'.
(ഇന്ത്യാടുഡേ, 2015 ഒക്ടോബര്‍ 6.)

5- സുബ്രഹ്മണ്യം സ്വാമി
(ബി.ജെ.പി എം.പി)
'പള്ളികള്‍ ഒരിക്കലും ആരാധനാകേന്ദ്രങ്ങള്‍ അല്ല, അതൊരു കെട്ടിടം മാത്രമാണ്. അത് എപ്പോഴും തകര്‍ക്കാം.'
(ഡി.എന്‍.എ- 2015, മാര്‍ച്ച് 15)

6- സഞ്ചയ് റാവത്ത്
(ശിവസേനാ എം.പി)
'ഇന്ത്യയില്‍ മുസ്ലിംകള്‍ വോട്ട് ബാങ്ക് രാഷ്ട്രീയ കളിക്കുന്നതിനാല്‍ അവരുടെ വോട്ടാവകാശം എടുത്തുകളഞ്ഞ് പ്രശ്‌നം പരിഹരിക്കണം'.
(എന്‍.ഡി.ടി.വി- ഏപ്രില്‍ 13, 2015).

7- സാധ്വി നിരഞ്ജന്‍ ജ്യോതി
(കേന്ദ്രമന്ത്രി)
'ഡല്‍ഹി ഭരിക്കേണ്ടത് ശ്രീരാമന്റെ മക്കളാണോ അതോ ജാരസന്തതികള്‍ ആണോ എന്നാണ് നാം തീരുമാനിക്കേണ്ടത്'.
(2014 ഡിസംബര്‍ 2, ഇക്കണോമിക് ടൈംസ്)

8- ഉഷാ താക്കൂര്‍
(മധ്യപ്രദേശ് ബി.ജെ.പി ഉപാധ്യക്ഷ, എം.എല്‍.എ)
'ഗുജറാത്തി നൃത്തോല്‍സവത്തില്‍ മുസ്ലിംകള്‍ക്ക് പ്രവേശനമില്ല, കാരണം ഹിന്ദു പെണ്‍കുട്ടികളെ ലൗജിഹാദ് കെണിയില്‍ കുടുക്കാന്‍ വേണ്ടിയാണ് അവര്‍ പരിപാടിക്കെത്തുന്നത്'.
(എന്‍.ഡി.ടി.വി- 2014, സപ്തംബര്‍ 10).

9- വിക്രം സൈനി
(ബി.ജെ.പി എം.എല്‍.എ)
'ഇന്ത്യ ഹിന്ദുക്കളുടേതാണ്. ചില ഉത്തരവാദിത്വമില്ലാത്ത നേതാക്കളാണ് ഇവിടെ മുസ്ലിംകളെ കഴിയാന്‍ അനുവദിച്ചത്'.
(ഏഷ്യന്‍ ഏജ്- 2018, ജനുവരി 3)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago