HOME
DETAILS
MAL
സ്വാശ്രയ കോളജുകളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തും: കോടിയേരി
backup
June 21 2018 | 23:06 PM
കൊല്ലം: സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളജുകളിലും വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന നിയമനിര്‍മാണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്.എഫ്.ഐ 33ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ അധ്യയന വര്‍ഷം തന്നെ സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള നിയമപ്രാബല്യം കൊണ്ടുവരും. വിദ്യാര്‍ഥി പ്രാതിനിധ്യം ഇല്ലാതിരുന്ന സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റുകളിലും അക്കാദമിക് കൗണ്‍സിലുകളിലും വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പ് വരുത്തും.
ദാസ്യപണി എടുക്കേണ്ടവരല്ല പൊലിസ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."