ഹര്‍ത്താലിനെതിരേ ഹൈക്കോടതി, ഒരാള്‍ക്കും ഉപകാരപ്പെടില്ല
കൊച്ചി: കേരളത്തില്‍ ജനജീവിതത്തെ ദുസഹമാക്കുന്ന ഹര്‍ത്താലിനെതിരേ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആര് ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലായാലും ജനങ്ങളെ ബന്ധികളാക്കാനല്ലാതെ ഒരാള്‍ക്കും ഉപകാരപ്പെടുന്നതല്ല ഹര്‍ത്താലെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ് മൂലം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍
എത്തിയിരുന്നില്ല. പകരം കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി കമറുദ്ദീന്‍ സമര്‍പ്പിച്ച സത്യവാങ് മൂലം മാത്രമാണ് ചീഫ് ജസ്റ്റിന്റെ അരികിലെത്തിയത്. സത്യവാങ് മൂലം എവിടെപ്പോയെന്നും അതിന്റെ കാരണം അറിയണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടു.
ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടാനും കഴിയില്ല. നിയമം കയ്യിലെടുക്കാന്‍ പാടില്ല. സമാധാനപരമായ ഹര്‍ത്താല്‍ എന്നൊന്നില്ല.
ഹര്‍ത്താലിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കൂര്യാക്കോസിന്റെ വാദം കോടതി തള്ളി. ഒരു പൊതുപ്രവര്‍ത്തകന് ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് കാസര്‍കോട് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ കോടതിയില്‍ പറഞ്ഞത്. പെരിയയിലെ കൊലപാതകത്തിനുശേഷം പോസ്റ്റുമോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നുവെന്നാണ് ജില്ലാ നേതാക്കളായ കമറുദ്ദീനും ഗോവിന്ദന്‍ നായരും വ്യക്തമാക്കിയത്.
എന്നാല്‍ യു.ഡി.എഫാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ആര് നടത്തി എന്നത് പ്രധാനമല്ലെന്നും മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് കാര്യമെന്നും കോടതി വ്യക്തമാക്കി.
യുഡിഎഫ് കാസര്‍കോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെങ്കില്‍ അത് നിഷേധിക്കാന്‍ ഭാരവാഹികള്‍ക്ക് ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു സംഘടനാ നേതാവ് ഹര്‍ത്താലിനെപ്പറ്റി അറിവില്ലെന്ന് പറയുന്നത് തെറ്റൊണെന്നും സര്‍ക്കാര്‍ വാദിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും യുഡിഎഫ് ഹര്‍ത്താലിനെപ്പറ്റി പറഞ്ഞിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ടുള്ള കേസില്‍ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്ന് കോടതി ചോദിച്ചു. കേരളത്തില്‍ ഹര്‍ത്താലുകളില്‍ അക്രമം പതിവായി. പൊതുതാല്‍പര്യ ഹര്‍ജികളിലെ ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണ്. ഏതു ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണം. മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് ഹര്‍ത്താലില്‍ അക്രമം നടത്താനുള്ള അനുമതിയല്ലെന്നും കോടതി പറഞ്ഞു. കേസ് 18ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."