കെ.ബി ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ച സംഭവം: അന്വേഷണം അട്ടിമറിക്കാന്‍ പൊലിസിന്റെ തീവ്രശ്രമം
കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എ യുവാവിനെയും മാതാവിനെയും മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം വൈകിപ്പിച്ച് പൊലിസ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ പുനലൂര്‍ കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലിസ് ഇതുരെ തയാറായിട്ടില്ല. കോടതിയില്‍നിന്ന് മൊഴിപ്പകര്‍പ്പ് ലഭിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണെന്നാണ് ഇതുസംബന്ധിച്ചുള്ള പൊലിസിന്റെ വിശദീകരണം. കെ.ബി ഗണേഷ്കുമാര് എം.എല്‍.എ മോശമായി സംസാരിച്ചെന്നും ലൈംഗികച്ചുവയോടെ അംഗവിക്ഷേപം കാണിച്ചെന്നുമുള്ള മൊഴി കോടതിയിലും ആവര്‍ത്തിച്ചുവെന്നാണ് ഷീന മാധ്യമങ്ങളോട് പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നിരിക്കെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. ചവറ കോടതിയില്‍നിന്ന് ചൊവ്വാഴ്ച പുനലൂര്‍ കോടതിയിലെത്തിച്ച രഹസ്യമൊഴി വാങ്ങാന്‍ പൊലിസ് ഇതുവരെ തയാറാകാത്തത് ഇതിന്റെ ഭാഗമായാണെന്നാണ് സംശയം. നേരത്തെ ഗണേഷിനെ സഹായിച്ചെന്ന ആരോപണത്തിലാണ് അഞ്ചല്‍ സി.ഐയെ സ്ഥലം മാറ്റിയത്. ഒരു സമുദായ സംഘടനയുടെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ കേസ് ഒത്തു തീര്‍ക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. സമുദായ സംഘടനയുടെ പേരു പുറത്തുവന്നതോടെ പ്രശ്നത്തില്‍ ഇടപെടാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മടികാണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."