HOME
DETAILS
MAL
ബാലുശ്ശേരിയില്‍ ശക്തമായ ചുഴലിക്കാറ്റ്; പരക്കെ നാശനഷ്ടങ്ങള്‍
backup
April 09 2017 | 23:04 PM
ബാലുശ്ശേരി: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ പരക്കെ നാശനഷ്ടങ്ങള്‍. വട്ടോളി ബസാറില്‍ കൂറ്റന്‍ ആല്‍മരങ്ങള്‍ കടപുഴകി വീണത് കൊയിലാണ്ടി-താമരശേരി സംസ്ഥാന പാതയില്‍ മണിക്കുറുകളോളം ഗതാഗത തടസമുണ്ടാക്കി.
നരിക്കുനിയില്‍ നിന്നുമെത്തിയ അഗ്നിശമന സേനാ വിഭാഗവും നാട്ടുകാരും പൊലിസും മരങ്ങള്‍ നീക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
രാത്രി വൈകിയിട്ടും മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇലക്ട്രിക് ലൈനുകളില്‍ മരം പതിച്ചതിനാല്‍ പ്രദേശം ഇരുട്ടിലാണ്.
വട്ടോളി ബസാര്‍ വയലിലെ നൂറുകണക്കിന് വാഴകളും തെങ്ങ്, കമുക് തുടങ്ങിയവയും കാറ്റില്‍ നി ലംപതിച്ചിട്ടുണ്ട്. വട്ടോളി ബസാറിലെ ഗതാഗത തടസം ബാലുശ്ശേരി ടൗണിലും കുരുക്കിനു കാരണമായി. പൊലിസ് ഇടപെട്ട് വാഹനങ്ങള്‍ ബാലുശ്ശേരി മുക്കില്‍ നിന്നു നന്മണ്ട റോഡിലേക്ക് തിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."