ഫാര്‍മ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം: അര്‍ജുന്‍ ദേശ്പാണ്ഡെ എന്ന പതിനെട്ടുകാരന്‍ രത്തന്‍ ടാറ്റയെ സ്വാധീനിച്ചത് എങ്ങനെ?
ടാറ്റ മേധാവി രത്തന്‍ ടാറ്റ നിക്ഷേപം നടത്തുന്ന അത്ര വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷെ, ഒരു പതിനെടുകാരന്‍ പയ്യന്റെ കമ്പനിയില്‍ നിക്ഷേപം നടത്തിയാലോ? അതെ അര്‍ജുന്‍ ദേശ്പാണ്ഡെ എന്ന പതിനെട്ടുകാരന്റെ ഫാര്‍മ രംഗത്തെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് രത്തന്‍ ടാറ്റ.
ആറു കോടി രൂപ വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് ഇപ്പോള്‍ അര്‍ജുന്‍ ദേശ്പാണ്ഡെയുടെ ജനറല്‍ ആധാര്‍ എന്ന കമ്പനി. ഇത് അടുത്ത മൂന്നു വര്‍ഷത്തിനിടെ 150-200 കോടി ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള അര്‍ജുനിന്റെ ആശയമായിരിക്കും രത്തന്‍ ടാറ്റയെ സ്വാധീനിച്ചിട്ടുണ്ടാവുക.
നിലവില്‍ 55 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ മരുന്നുകള്‍ നല്‍കുന്ന കമ്പനിയാണിത്. രണ്ടു വര്‍ഷം മുന്‍പാണ് ചെറുതായി കമ്പനിക്ക് തുടക്കമിട്ടത്. 50 ശതമാനം ഷെയറുകള്‍ വാങ്ങിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അര്‍ജുന്‍ വ്യക്തത വരുത്തിയിട്ടില്ല.
It a proud moment to announce Great association with Honourable Mr Ratan Tata Sir to provide affordable medicines to Indian people pic.twitter.com/uIlf6dIzwv
— Arjun Deshpande (@arjundeshpande4) May 7, 2020
'ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ എത്തിക്കാന്‍ രത്തന്‍ ടാറ്റയുമായി സഹകരിക്കുന്നുവെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു'- അര്‍ജുന്‍ ദേശ്പാണ്ഡെ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."