ഇരിമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ റോട്ടറി ഇന്റര്‍നാഷണല്‍ ദത്തെടുക്കുന്നു
കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 നടപ്പാക്കുന്ന പരിവര്‍ത്തന്‍ പദ്ധതിയിലൂടെ ഇരിമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ദത്തെടുക്കുന്നതായി തൃപ്പൂണിത്തുറ റോട്ടറി ക്ലബ് ഭാരവാഹികള്‍ വാര്‍സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 11ന് ഉച്ചയ്ക്ക് 2.30നു സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.
റോട്ടറി ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക ദേവി മുഖ്യാതിഥിയാകും. പി.വി.എസ് മെമ്മോറിയല്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ പി.വി മിനി വിശിഷ്ടാതിഥിയാകും.
പി.വി.എസ് മെമ്മോറിയല്‍ ആശുപത്രി വിദ്യാര്‍ഥികളുടെ ആരോഗ്യ വികസനത്തിനായുള്ള കാര്യങ്ങളില്‍ റോട്ടറി ക്ലബുമായി സഹകരിക്കുമെന്നും പി.വി.എസ് ആശുപത്രി ചീഫ് മാനേജര്‍ ടി.ആര്‍ സനില്‍കുമാര്‍ പറഞ്ഞു. റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ നടപ്പാക്കുന്ന ടീച്ച് പദ്ധതിയുടെ ഭാഗമായാണ് പരിവര്‍ത്തന്‍ പദ്ധതി നടപ്പാക്കുന്നത്.
അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും വികസനം വഴി സന്തുഷ്ടവിദ്യാലയം എന്ന ലക്ഷ്യം നേടുന്നതിനൊപ്പം ഇലിറ്ററസി, അഡല്‍റ്റ് വിദ്യാഭ്യാസം എന്നിവയും കുട്ടികള്‍ക്ക് നല്‍കാനാണ് റോട്ടറി ക്ലബ് ശ്രമിക്കുന്നത്.
സമയാസമയങ്ങളിലുള്ള മെഡിക്കല്‍ പരിശോധനകള്‍, മാനസിക,ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം, ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള പരിശീലനം തുടങ്ങിയ സേവനങ്ങളാണ് പി.വി.എസ് മെമ്മോറിയല്‍ ആശുപത്രി നല്‍കുക.
തൃപ്പൂണിത്തുറ റോട്ടറി ക്ലബ് പ്രസിഡന്റ് അജിത് അഞ്ചേരി, ജോസ് തുടങ്ങിയവര്‍ വാര്‍സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."