HOME
DETAILS

പ്രവാസി മടക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലപാടുകൾ കൃത്യമാക്കണം: അഡ്വ: ഹാരിസ് ബീരാൻ

  
backup
May 10 2020 | 08:05 AM

pravasi-returenadv-haris-beeraan

   ദമാം: കേന്ദ കേരള സർക്കാരുകളുടെ തർക്കം പ്രവാസികളുടെ മടക്കത്തിന് തടസ്സമായേക്കാമെന്നു പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡണ്ടുമായ അഡ്വ. ഹാരിസ് ബീരാൻ. പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ചു കെഎംസിസി കേരള ഹൈക്കോടതിയിൽ കൊടുത്തിട്ടുള്ള കേസിൽ പങ്കെടുത്ത ശേഷം എറണാകുളം ജില്ലാ ഗ്ലോബൽ കെ എം സി സി നടത്തിയ വീഡിയോ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് കോടതിയുടെ സജീവ പരിഗണനയിൽ ആണ്. കേന്ദ്ര കേരള സർക്കാരുകൾ തിരിച്ചു വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ കാലാവധി സംബന്ധിച്ച തർക്കം ആദ്യം പരിഹരിക്കണം. തിരിച്ചു വരുന്നവർ പതിനാല് ദിവസത്തെ ഇന്സ്ടിട്യൂഷൻ ക്വാറന്റൈൻ കഴിഞ്ഞേ വീടുകളിലേക്ക് മടങ്ങാവൂ എന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം എന്നാൽ കേരള മുഖ്യമന്ത്രി പറയുന്നത് ഏഴ് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം പരിശോധനാ നെഗറ്റീവ് ആയാൽ ബാക്കി ഏഴു ദിവസം വീട്ടിൽ ക്വാറന്റൈൻ ചെയ്താൽ മതിയെന്നാണ്. ഈ രണ്ട് അഭിപ്രായങ്ങളും തമ്മിലുള്ള വ്യത്യാസം കോടതിയുടെ മുമ്പിൽ വലിയ വിലങ്ങുതടിയായി നിൽക്കുന്നു.

     പ്രവാസികളുടെ തിരിച്ചുവരവ് ആത്മാർഥമായി ആഗ്രഹിക്കുന്ന സർക്കാർ ആദ്യം തർക്കം പരിഹരിക്കണം. ഈ തർക്കം പരിഹരിക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിച്ചിരിക്കുന്നതെന്നു കോടതി കേന്ദ്ര കേരള സർക്കാരുകളോട് ചോദിച്ചു. തർക്കം പരിഹരിക്കാൻ കഴിയാത്തിടത്തോളം ഈ വിഷയത്തിൽ പൂർണ അധികാരമുള്ള കേന്ദ്ര സർക്കാരിന് വേണമെങ്കിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള വിമാന സർവീസ് നിർത്തലാക്കാൻ പോലും കഴിയും. അത്‌കൊണ്ട് എത്രയും വേഗം തർക്കം പരിഹരിച്ചു പ്രവാസികളുടെ മടക്കം ത്വരിതഗതിയിൽ ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആരംഭിച്ചിട്ടുള്ള വിമാന സർവീസ് പ്രവാസികളുടെ തിരിച്ചുവരവിന് ഒട്ടും പര്യാപ്തമല്ലെന്ന് കെ എം സി സി ക്ക് വേണ്ടി ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഞ്ചു ലക്ഷത്തോളം ആളുകൾ നോർക്കയിൽ റെജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. ഇതിൽ പകുതിയാളുകളെയെങ്കിലും കൊണ്ടുവരണമെങ്കിൽ ഷെഡ്യുളുകളുടെ എണ്ണം വർദ്ധിപ്പിക്കണം. മറ്റു വിമാനകമ്പനികളെകൂടി ആശ്രയിച്ചെങ്കിൽ മാത്രമേ അത് സാദ്ധ്യമാകൂ. ഇതെല്ലം കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

     ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെയും മറ്റും മടക്കം കേന്ദ്ര സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുള്ള ഇളവുകൾ ഉപയോഗപ്പെടുത്തി ത്വരിതഗതിയിൽ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാസർ എടവനക്കാട് ആദ്യംക്ഷം വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുൽ മജീദ്, ഉദ്ഘാടനം ചെയ്‌തു. അബ്‌ദുസ്വമദ് യോഗം നിയന്ത്രിച്ചു. ഷാനവാസ് കെ. എസ് സിറാജ് ആലുവ, ജലീൽ ആലുവ റിയാദ്, അബ്ദുൽ അസീസ് തൃക്കാക്കര, സുനിൽബാബു ബഹ്‌റൈൻ, ഷിയാസ് ഖത്തർ, അൻസാർ പറവൂർ കുവൈത്ത്, സുബൈർ കുമ്മനോട്, മുഹമ്മദ് ജിബിൻ ദോഹ, നവാസ് നേര്യമംഗലം മദീന, അമീർ ബീരാൻ റിയാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷുക്കൂർ കരിപ്പായി ദുബായ് സ്വാഗതവും ഉസ്‌മാൻ പരീത് റിയാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago