HOME
DETAILS

ചേനോളിയിലെ സി.പി.എം-ലീഗ് സംഘര്‍ഷം: നാട്ടുകാര്‍ ഭീതിയില്‍

  
backup
April 09 2017 | 23:04 PM

%e0%b4%9a%e0%b5%87%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8


പേരാമ്പ്ര: ചേനോളിയിലെ സൗഹൃദാന്തരീക്ഷത്തിന് വിള്ളല്‍ വീണതോടെ പ്രദേശവാസികള്‍ ഭീതിയില്‍.
കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ പ്രദേശത്തുണ്ടായ സമാധാനാന്തരീക്ഷം തീര്‍ത്തും തകര്‍ന്നതോടെ നിരവധി കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. നാട്ടില്‍ ഏതു കാര്യങ്ങളിലും രൂപപ്പെട്ടു വന്ന കൂട്ടായ്മയാണ് ആക്രമണത്തിലൂടെ നഷ്ടപ്പെടുന്നത്.
ചേനോളിയില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തി വരുന്ന കടയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന് ആരും കരുതിയിരുന്നില്ല.
അക്രമികള്‍ സ്ത്രീകള്‍ മാത്രമുള്ള വീടിനെ ലക്ഷ്യംവച്ച് കല്ലേറു നടത്തിയതും ഫര്‍ണിച്ചറും വൈദ്യുതിയും നശിപ്പിച്ചതും ഭീതിയോടെയാണ് കാണുന്നത്. സാധാരണയായി രാഷ്ട്രീയം പറയുകയും സൗഹൃദത്തോടെ പിരിയുകയും ചെയ്യുന്ന ദിനങ്ങളില്‍നിന്നു മാറി കഴിഞ്ഞ ദിവസം വിദ്വേഷത്തോടും പകയോടും കൂടി സംഘര്‍ഷത്തിലേക്കു നീങ്ങിയത് ഏവരിലും ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.
നൊച്ചാട് പഞ്ചായത്തിലെ പല ഭാഗത്തും രാഷ്ട്രീയ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായപ്പോഴൊന്നും പ്രദേശത്ത് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ചേനോളിയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയുടെയും പള്ളിയുടെയും പല പരിപാടികളിലും നിലനിന്ന മത സൗഹാര്‍ദവും രാഷ്ട്രീയ ഇടപെടലും ഇതോടെ തകരുന്ന സാഹചര്യമാണുള്ളത്.
 സംഘര്‍ഷത്തിന്റെ ഭീതി വര്‍ധിപ്പിക്കുന്ന തരത്തില്‍ പള്ളി ഇമാമിനെ ഭീഷണിപ്പെടുത്തിയതും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രവൃത്തികളും ചര്‍ച്ചയായിട്ടുണ്ട്. സംഘര്‍ഷത്തില്‍ കോഴിഫാം ചുട്ടെരിച്ചതിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ ഉടമ ലോണെടുത്താണ് സ്ഥാപനം ആരംഭിച്ചത്.
 സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധിച്ചു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നതിന് മുന്‍പ് സത്വര നടപടികള്‍ വേണമെന്ന് വിവിധകക്ഷി നേതാക്കള്‍ ഉന്നത പൊലിസ് മേധാവികളോട് ആവശ്യപ്പെട്ടു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  18 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago