സമ്മതിദാനാവകാശം രാജ്യനന്മക്കായി വിനിയോഗിക്കുക: സമസ്ത നേതാക്കള്‍
കോഴിക്കോട്: 12ന് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രാജ്യനന്മക്കായി വിനിയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.
ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ശരീഅത്ത് നിയമ പ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കാന്‍ ലക്ഷ്യമാക്കി ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിനും ശരീഅത്ത് സംരക്ഷണത്തിനും പൊരുതാന്‍ കെല്‍പ്പുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
മണ്ഡല പരിധിയിലെ
മദ്‌റസകള്‍ക്ക് 12ന് അവധി
തേഞ്ഞിപ്പലം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ പരിധിയില്‍പ്പെട്ട സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ക്ക് 12ന് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. തെരഞ്ഞെുപ്പ് കമ്മിഷന്‍ പോളിങ് ബൂത്തുകളായി നിര്‍ണയിച്ച മദ്‌റസകളില്‍ തെരഞ്ഞെടുപ്പിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."