HOME
DETAILS

അറ്റകുറ്റപ്പണികള്‍ക്കായി കൈമാറിയ ആശുപത്രി വാര്‍ഡിന്റെ പണി തീര്‍ന്നില്ല;അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  
backup
March 06 2019 | 07:03 AM

%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കായി മൂന്നുവര്‍ഷം മുന്‍പ് പൊതുമരാമത്തിനു കൈമാറിയ ജനറല്‍ ആശുപത്രിയിലെ ഏഴാം വാര്‍ഡ് പണി പൂര്‍ത്തിയാക്കി തിരികെ നല്‍കാത്തതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
മാനസികാരോഗ്യ വിഭാഗമാണ് ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴാം വാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി കെട്ടിടം ആശുപത്രി സൂപ്രണ്ടിനു കൈമാറണമെന്നും കമ്മിഷന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
സ്വീകരിച്ച നടപടികള്‍ ഒരുമാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് കമ്മിഷനില്‍ സമര്‍പ്പിക്കണം. 2015 ലാണ് ഏഴാം വാര്‍ഡ് പൊതുമരാമത്തിനു കൈമാറിയത്. അതിനു ശേഷം ചികിത്സയ്ക്കായി എത്തുന്ന രോഗികളെ ഒരു കണ്‍സള്‍ട്ടന്റ് പരിശോധിച്ച് വിദഗ്ധ ചികിത്സ നല്‍കിവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം നാലര കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളതിനാല്‍ ഗുരുതര രോഗികള്‍ ജനറല്‍ ആശുപത്രിയില്‍ എത്താറില്ലെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയിലാണ് ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago