കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ലാറിബേക്കറുടെ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യം: മന്ത്രി
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ലാറി ബേക്കറുടെ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ലാറിബേക്കര്‍ സ്മൃതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തെ മുന്നില്‍ക്കണ്ട് നിര്‍മിതികള്‍ നടത്തിയ തീക്ഷ്ണശാലിയായിരുന്നു ലാറിബേക്കര്‍. കേരളത്തിന്റെ പ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതും സാധാരണ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് യോജിക്കുന്നതുമായ വീടുകളാണ് അദ്ദേഹം രൂപകല്‍പന ചെയ്തത്. കേരളത്തില്‍ പ്രളയസാധ്യതയുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച മഹാനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
ആര്‍കിടെക്ട് ഡോ. ജി. ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭവനിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഡോ. മൃദുല്‍ ഈപ്പന്‍, ബി. അബ്ദുല്‍ നാസര്‍, ഡോ. റൂബി എബ്രഹാം സംസാരിച്ചു. ലാറിബേക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭവനനിര്‍മാണ വകുപ്പ്, സംസ്ഥാന നിര്‍മിതി കേന്ദ്രം, ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണു സ്മൃതി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."