കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ചികിത്സാ കാര്‍ഡ് വിതരണം ചെയ്തു
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കെ.എ.എസ്.പി) ചികിത്സാ കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, കെ.എ.എസ്.പി സ്പെഷല്‍ ഓഫിസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ചിയാക് എക്സിക്യുട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ പങ്കെടുത്തു. സംസ്ഥാനത്തു നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെയും സംയോജിപ്പിച്ചാണു കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."