വീട് ജപ്തിഭീഷണിയില്‍, കൂട്ടിന് രോഗവും; സുമനസുകളുടെ സഹായം തേടി കുടുംബം
തിരുവനന്തപുരം: വീടാണെങ്കില്‍ ജപ്തിഭീഷണിയില്‍, കൂട്ടിനു ഗുരുതര രോഗങ്ങളും കടുത്ത ദാരിദ്ര്യവും. ജീവിത പ്രതിസന്ധിക്കു മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പാങ്ങോട് ഉളിയംകോട് സ്വദേശി സുലൈമാനും കുടുംബവും. ഒന്‍പതു വര്‍ഷം ഗള്‍ഫിലായിരുന്ന സുലൈമാന്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണു നാട്ടിലേക്ക് മടങ്ങിയത്. തൊട്ടടുത്ത പള്ളിയില്‍ കുറച്ചുനാള്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ഹൃദയത്തിന് ഒന്‍പത് ബ്ലോക്കുകളും വൃക്കരോഗവുമായി ജോലികള്‍ക്കൊന്നും പോകാനാകാത്ത വിധം അവശതയിലാണ് ഇദ്ദേഹം.ഭാര്യ സബീനാ ബീവിയും വിവിധ രോഗങ്ങളുടെ പിടിയിലാണ്. മൂന്നു മക്കളാണുള്ളത്. മകനെ കൊല്ലത്ത് സുമനസുകള്‍ ഏറ്റെടുത്ത് പഠിപ്പിക്കുകയാണ്. പ്ലസ് വണ്ണിലും ആറാം ക്ലാസിലുമായി പഠിക്കുന്ന പെണ്‍മക്കളുടെ പഠനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പാണു തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വീട്ടില്‍ ജപ്തി നോട്ടിസ് ഒട്ടിച്ചത്. അഞ്ചുലക്ഷം രൂപയുണ്ടെങ്കിലേ ജപ്തി ഒഴിവാക്കാനാവുകയുള്ളൂ. ആകെയുള്ള ഈ വീടുതന്നെ അടച്ചുറപ്പില്ലാത്ത സ്ഥിതിയിലുമാണ്. സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ഇതിനകം രണ്ടു ലക്ഷത്തോളം രൂപ സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. ജീവിത പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പത്തുലക്ഷം രൂപയെങ്കിലും വേണം. ഇതിനായി ഭാര്യ സബീനാ ബീവിയുടെ പേരില്‍ ഐ.ഒ.ബിയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 036301000026166, ഐ.എഫ്.എസ്.സി കോഡ് ioba 0000363, ഫോണ്‍ 9061154641.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."