അനുമതി ലഭിച്ചില്ല, ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി: യാത്ര മുടങ്ങിയത് 182 പ്രവാസികളുടേത്
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 373 ആണ് റദ്ദാക്കിയത്. വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതോടെയാണ് തിരുവനന്തപുരം-ദോഹ സര്‍വിസ് റദ്ദാക്കിയത്. 181 പേരാണ് ദോഹയില്‍ നിന്ന് ഇന്ന് മടങ്ങാനിരിക്കുന്നത്.അതേ സമയം വിമാനം സര്‍വിസ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി
തിരുവനന്തപുരം ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഗര്‍ഭിണികളും, രോഗികളും, തൊഴില്‍ നഷ്ടമായവരുമടക്കം 182 പേരാണ് ഇതില്‍ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. യാത്ര മുടങ്ങിയതോടെ ഇവരിനി എന്ന് മടങ്ങും എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയില്‍ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ്.
ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഈ വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്നവര്‍ എന്ന് മടങ്ങും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."