മകനെ കൊന്ന ബി.ജെ.പിക്കെതിരേ ഇനിയും പോരാടും: രാധിക വെമുല
ഹൈദരാബാദ്: തന്റെ മകനെ കൊന്ന ബി.ജെ.പിക്കെതിരേ സംസാരിക്കാന്‍ തനിക്ക് മറ്റ് പാര്‍ട്ടികള്‍ പണം തരേണ്ടതില്ലെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക. ബി.ജെ.പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. വീട് വയ്ക്കാന്‍ പണം വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ് തങ്ങളെ പറ്റിച്ചുവെന്ന് രാധിക പറഞ്ഞതായി നേരത്തെ പ്രചരിച്ചിരുന്നു. ഇത് രാധിക നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് തന്ത്രപരമായി ബി.ജെ.പി വളച്ചൊടിക്കുകയായിരുന്നു. ഇസ്്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും ബി.ജെ.പിക്കെതിരേ സംസാരിക്കാനുമാണ് ലീഗ് രാധിക വെമുലയ്ക്ക് 20 ലക്ഷം രൂപ നല്‍കിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
തന്റെ മകനെ കൊന്നത് ബി.ജെ.പിയാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരേ സംസാരിക്കാന്‍ തനിക്ക് ഒരു പാര്‍ട്ടിയും പണം തരേണ്ടതില്ല. ബി.ജെ.പിക്കെതിരേ പൊരുതാന്‍ താന്‍ ഏതറ്റംവരേയും പോകും. അവര്‍ തന്റെ മകനെ കൊന്നതുപോലെ എന്നെ കൊലപ്പെടുത്തിയാലും ഭയമില്ല. താന്‍ ബി.ജെ.പിക്കെതിരേ സംസാരിക്കുക തന്നെ ചെയ്യും. മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയെ കുറിച്ചോ നേതൃത്വത്തെ കുറിച്ചോ മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
2016 ജനുവരി 16നാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവുമായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. സ്‌കോളര്‍ഷിപ്പ് തടഞ്ഞും മറ്റും അധികൃതര്‍ പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു വെമുലയുടെ ആത്മഹത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."