HOME
DETAILS

പാനമ പേപ്പേഴ്‌സ് പുതിയ രേഖകള്‍ പുറത്തുവിട്ടു; ഇന്ത്യന്‍ പ്രമുഖര്‍ ലിസ്റ്റില്‍

  
backup
June 22 2018 | 00:06 AM

%e0%b4%aa%e0%b4%be%e0%b4%a8%e0%b4%ae-%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b0

ന്യൂഡല്‍ഹി: പാനമ പേപ്പറിന്റെ പുതിയ വെളിപ്പെടുത്തല്‍. 12 ലക്ഷത്തോളം പുതിയ രേഖകളില്‍ കുറഞ്ഞത് 12,000 എണ്ണം ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം നൂറോളം മാധ്യമങ്ങളും അമേരിക്കയിലെ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും പുറത്തുവിട്ട പാനമ പേപ്പര്‍ കള്ളപ്പണ നിക്ഷേപത്തിന്റെ കൂടുതല്‍ രേഖകളാണ് പുറത്തുവന്നത്. പാനമയുടെ നിയമവിഭാഗമായ മൊസാക്ക് ഫോന്‍സെക്കയാണ് റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ കൊണ്ടുവന്നത്. പുതിയ 12 ലക്ഷം രേഖകളാണ് ഇവരുടെ കൈവശമുള്ളത്. ഈ രേഖകള്‍ ജര്‍മന്‍ മാധ്യമം വഴിയാണ് പുറത്തുവിടുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ 12000 രേഖകള്‍ ഇന്ത്യക്കാരെ കുറിച്ചുള്ളതാണ്. വന്‍കിട ബിസിനസ് മേധാവികളാണ് ഇതിലുള്ളത്. 2016ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 500 ഇന്ത്യക്കാരുടെ പേരുകളുണ്ടായിരുന്നു. നേരത്തെ അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യാറായിക്കും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന് പാനമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കസേര വരെ തെറിച്ചത് ഈ കേസിനെ തുടര്‍ന്നാണ്. പുതിയ പട്ടിക പുറത്തുവന്നതോടെ വമ്പന്‍മാരെല്ലാം ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പി.വി.ആര്‍ സിനിമാസിന്റെ ഉടമ അജയ് ബിജ്‌ലിയും അദ്ദേഹത്തിന്റെ കുടുംബവും പാനമ പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രുഖ മെസഞ്ചര്‍ ആപ്പായ ഹൈക്കിന്റെ സി.ഇ.ഒ കെവിന്‍ ഭാരതി മിത്തലും പാനമ പേപ്പറില്‍ പെട്ടിട്ടുണ്ട്. ഏഷ്യന്‍ പെയിന്റ്‌സ് പ്രമോട്ടര്‍ അശ്വിന്‍ ദാനിയുടെ മകന്‍ ജലജ് അശ്വിന്‍ ദാനിയും പട്ടികയിലുണ്ട്. ഈ മൂന്ന് പ്രമുഖരുടെ പേരുകളാണ് പാനമ പേപ്പറില്‍ എടുത്തുപറയുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന പ്രസിഡന്റുമെല്ലാം രേഖകളില്‍ പെട്ടിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ മകന്‍ ജഹാംഗീര്‍ സൊറാബ്ജി പാനമ പേപ്പറില്‍ ഉള്‍പ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന ഇഖ്ബാള്‍ മേമന്റെ ഭാര്യ ഇഖ്ബാല്‍ മിര്‍ച്ചിക്കും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന് വെളിപ്പെട്ടിരുന്നു. അതിനിടെ നേരത്തെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ചില ഇന്ത്യന്‍ കമ്പനികള്‍ അനധികൃതമായി നടത്തിയിരുന്നവയെ സ്വന്തം കമ്പനിയുമായി ലയിപ്പിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago