HOME
DETAILS

കര്‍ഷകര്‍ മരവുമേന്തി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും

  
backup
March 06 2019 | 07:03 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%b2

പേരാമ്പ്ര: വീട്ടാവശ്യത്തിന് മുറിച്ച തേക്ക് കഴിഞ്ഞ നാല് മാസമായി ഉപയോഗിക്കാന്‍ അനുവദിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധിക്കാന്‍ സംയുക്ത കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനം.
മുതുകാട്ടിലെ കൊമ്മറ്റത്തില്‍ ജോസഫ് എന്ന സണ്ണിയുടെ തേക്ക് മരമാണ് ഉപയോഗിക്കാനാകാതെ കിടക്കുന്നത്. 11ന് കോഴിക്കോട് കലക്ടറേറ്റിലേക്കു മരവുമായി മാര്‍ച്ചു നടത്താന്‍ ചക്കിട്ടപ്പാറയില്‍ നടന്ന യോഗത്തില്‍ സംഘടന തീരുമാനമെടുത്തു. കണ്‍വെന്‍ഷന്‍ അഖിലേന്ത്യ രാഷ്ട്രീയ കിസാന്‍ സംഘ് വൈസ് പ്രസിഡന്റ് ഡിജോ കാപ്പന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷകസംഘടനയുടെ ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷനായി. കണ്‍വീനര്‍ ജോയി കണ്ണംചിറ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. കൃഷിഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കര്‍ഷകന് അധികാരം നല്‍കുക, കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളുക, 1977 ന് മുമ്പ് കര്‍ഷകര്‍ കൈവശം വെച്ചു വരുന്ന ഭൂമിക്കു നികുതി സ്വീകരിച്ചു പട്ടയം നല്‍കുക, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു കര്‍ഷകസംഘടന മുന്നോട്ടുവെക്കുന്നത്.
ഒ.ഡി തോമസ്, ബേബി സക്കറിയാസ്, ബിനോയ് തോമസ്, ജോര്‍ജ് വട്ടുകുളം, ബേബി കാപ്പുകാട്ടില്‍, കെ.കെ രജീഷ്, ജോര്‍ജ് കുംബ്ലാനി, വിനീത് പരുത്തിപ്പാറ, തോമസ് ആനത്താനം, രാജന്‍ വര്‍ക്കി, കെ.കെ മത്തായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago