'മോദി ഇനിയും അധികാരത്തിലെത്തിയാല്‍ ആദ്യം കവരുക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍'
കോഴിക്കോട്: നരേന്ദ്രമോദിയും ബി.ജെ.പിയും ഇനിയും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം കവരുക തൊഴിലാളികളുടെ ബാക്കിയുള്ള ആനുകൂല്യങ്ങള്‍ കൂടിയായിരിക്കുമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദ്.
കോഴിക്കോട് ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ( ഐ.എന്‍.ടി.യു.സി) 22ാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെങ്കിലും കേരളത്തില്‍ സി.പി.എം നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളിലെ ഐ.പി കൃഷ്ണന് നഗറില്‍ നടന്ന പരിപാടിയില്‍ കെ.പി.സി.സി ജന. സെക്രട്ടറി പി.എം സുരേഷ്ബാബു അധ്യക്ഷനായി. എം.പി ജനാര്ദ്ദനന്, തോമസ് കല്ലാടന്‍, ശരീഫ് മരക്കാര്‍, എ.പി പീതാംബരന്, വി.ടി സുരേന്ദ്രന്, പി.എം അബ്ദുറഹ്മാന്, ജോയ് പ്രസാദ് പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."