എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് അഞ്ചുവയസുകാരന്: അമ്മയും രോഗബാധിത
എറണാകുളം:സംസ്ഥാനത്ത് ഇന്ന കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് വയസുകാരനും. എറണാകുളം ജില്ലയിലെ അഞ്ചുവയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം ജില്ലക്കാരായ ഇവര്‍ കിഡ്നി ചികിത്സക്കായാണ് കഴിഞ്ഞ മെയ് ആറിന് കേരളത്തിലേക്ക് എത്തിയിരുന്നത്.അതേ സമയം കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ 3 പേരെയും മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നാലു പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."