ഒടുവില്‍ പൊരുതി നേടി കാസര്‍കോട് : അവസാന രോഗിയും ആശുപത്രി വിട്ടു
കാസര്‍കോട്:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ കണ്ടെത്തിയ കാസര്‍കോട് ഒടുവില്‍ വിജയം പൊരുതി നേടി.178 രോഗികളെയാണ് ജില്ലയില്‍ മാര്‍ച്ച് രണ്ടാം വാരം മുതല്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അവസാന രോഗിയും കാസര്‍കോട് ഗവ മെഡിക്കല്‍ കോളജ് കൊവിഡ് 19 ആശുപത്രിയില്‍ നിന്നും പടിയിറങ്ങിയതോടെ ജില്ല കൊവിഡ് പോരാട്ടത്തില്‍ നൂറു ശതമാനം വിജയം കൈവരിച്ചു.
ഫെബ്രുവരി ആദ്യവാരത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ഥിക്കാണ് ജില്ലയില്‍ ആദ്യം കൊവിഡ് ബാധ കണ്ടെത്തിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടിയ ഇയാള്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കടുത്ത ജാഗ്രത പുലര്‍ത്തി വന്നിരുന്നു.
ഇതിനിടയിലാണ് മാര്‍ച്ച് ആദ്യവാരത്തോട് കൂടി ദുബൈയില്‍ നിന്നുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറോളം ആളുകള്‍ നിരീക്ഷണത്തില്‍ ആയത്. തുടര്‍ന്ന് മാര്‍ച്ച് 19 നു ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ ആദ്യ രോഗിയെ കണ്ടെത്തി. തുടര്‍ന്ന് രോഗികളുടെ നിത്യേന അഞ്ചും,ആറും,ഏഴും കണക്കിന് മുകളിലോട്ടു കുതിക്കുകയായിരുന്നു.
24 പേരെ രോഗികളായി കണ്ടെത്തിയ ഒരു ദിവസവും ജില്ലയുടെ കൊവി ഡ് ചരിത്രത്തില്‍ രേഖപ്പെടുത്തി.
യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രേഖപ്പെടുത്തപ്പെട്ട ദുബൈ ദേര നൈഫില്‍ നിന്നും ജില്ലയിലെത്തിയ പ്രവാസികള്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 178 പേരാണ് രോഗ ബാധിതരായത്. കൊവിഡിനോട് പോരാടാന്‍ ജില്ലക്ക് ആരോഗ്യ രംഗത്തു പോലും ഏറെ കരുത്തുണ്ടായിരുന്നില്ല.
രോഗികളുടെ എണ്ണം നിത്യേന പെരുകിയതോടെ ജില്ല വിറങ്ങലിച്ചു നില്‍ക്കുന്നതിനിടയില്‍ നിന്നാണ് ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡിനെതിരെ പോരാട്ടം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ നേരിടുന്നതിന് വേണ്ടി ജില്ലയിലേക്ക് അയച്ച സ്‌പെഷ്യല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ, ഇയാള്‍ക്ക് പിന്നാലെ എത്തിയ തിരുവനന്തപുരം .കോട്ടയം മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരടങ്ങിയ സംഘവും ജില്ലയെ കൊവിഡ് മുക്തമാക്കുന്നതില്‍ വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്. 178/178 നേടി കാസര്‍കോട് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തല ഉയര്‍ത്തി നില്‍ക്കുന്ന ജില്ലയായി മാറുകയും ചെയ്തു.
കാസര്‍കോടിനെ ചൈനയിലെ വുഹാനെന്നും മറ്റും വിശേഷിപ്പിച്ചു സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഒട്ടനവധി ആക്ഷേപങ്ങള്‍ കൊവിഡ് ഭീതിക്കിടയിലും നേരിടേണ്ടി വന്ന സംസ്ഥാനത്തെ പിന്നോക്ക ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിട്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എങ്കിലും ജില്ലയിലെ ജനങ്ങളും ആരോഗ്യ വകുപ്പ് ജീവനക്കാരും ഇനിയും കൂടുതല്‍ ജാഗ്രതയോടെ കൊവിഡിനെ കരുതിയിരിക്കും. ജില്ലയിലെ ഭൂരിഭാഗം പ്രവാസികളും യു.എ.യില്‍ ആയതും അവരില്‍ ഭൂരിഭാഗവും ദുബൈ നൈഫ് ഭാഗത്ത് ആയതും രോഗികളുടെ എണ്ണം ജില്ലയില്‍ കൂടാനിടയായത്. 110 പത്തോളം പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."