ആയിരം ദിനം ആയിരം പേര്‍ക്ക് പോലും പ്രയോജനമുണ്ടായില്ല: ചെന്നിത്തല
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ ആയിരം പേര്‍ക്ക് പോലും പ്രയോജനമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മലബാര്‍ മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ കബളിപ്പിക്കുന്ന ദുര്‍ബലമായ സര്‍ക്കാരാണ് കേന്ദ്രത്തിലെതും, സംസ്ഥാനത്തെതുമുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. നരേന്ദ്രമോദിയെ പുറത്താക്കാനുള്ള വികാരവും പിണറായിയുടെ ഭരണത്തിലെ അതൃപ്തിയും യു.ഡി.എഫിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ട് വികാരങ്ങളും വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അത് കൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.കെ രാഘവന്‍ എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റുമാരായിരുന്ന ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സതീശന്‍ പാച്ചേനി, വി.വി പ്രകാശ് സംസാരിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് സ്വാഗതം കെ. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജില്ലാ നേതാക്കന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വിളിക്കാനും യോഗത്തില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."