കൃഷിനാശം: നഷ്ടപരിഹാരം നല്‍കാന്‍ നടപടിയായില്ല
പുല്‍പ്പള്ളി: പ്രളയക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയാറാകാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍.
പ്രളയക്കെടുതിയില്‍ കൃഷി നാശം ഉണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതുവരെയും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് യാതൊരു സഹായവും നല്‍കാന്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷിഭവന്‍ ഓഫിസിന് മുന്നില്‍ സമരം നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രം 10,000 ത്തോളം അപേക്ഷകളാണ് കൃഷി ഭവനില്‍ നല്‍കിയിരിക്കുന്നത്. പുല്‍പ്പള്ളി മേഖലയില്‍ മാത്രം 250 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിളവെടുപ്പ് സീസണ്‍ ആയിട്ടും ഒരു കിലോ കുരുമുളക് പോലും കൃഷിയിടത്തില്‍ നിന്ന് പറിക്കാനില്ലാത്ത അവസ്ഥയാണ്. കാര്‍ഷിക പ്രതിസന്ധി ഇത്രയും രൂക്ഷമായിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരില്‍ എത്തിക്കുന്നതിന് ജില്ലയിലെ ജനപ്രതിനിധികള്‍ തയാറാകാത്തതാണ് ഇതിന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. പ്രളയക്കെടുതിയെത്തുടര്‍ന്ന് കൃഷി നശിച്ച മറ്റ് ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെങ്കിലും വയനാടിനെ അവഗണിക്കുകയാണുണ്ടായത്. കൃഷി നാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൃഷി വകുപ്പ് തയാറാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."