നാട്ടിലെങ്ങും 'ചക്ക'യാണ് താരം ചക്ക മഹോത്സവങ്ങള്‍ സജീവം
ചെറുവത്തൂര്‍: സംസ്ഥാനഫലമെന്ന സ്ഥാനം ലഭിച്ചതോടെ നാട്ടിലെങ്ങും 'ചക്ക'യാണ് താരം. ക്ലബ്ബുകള്‍ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ ചക്ക മഹോത്സവങ്ങള്‍ സജീവം.
ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനിടയില്‍ കൈവിട്ടുപോകുന്ന ഗ്രാമീണ വിഭവങ്ങളെ തിരിച്ചു കൊണ്ടുവരികയും, വരും തലമുറയ്ക്ക് അവയുടെ ഗുണങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ചക്ക മഹോത്സവത്തിന്റെ ലക്ഷ്യം. ചക്ക പായസം, ചക്കവരട്ടി, ജാം, ഉപ്പേരി, അച്ചാര്‍, ചക്കയപ്പം, കട്‌ലറ്റ്, പഴംപൊരി, ചക്കക്കുരു കട്‌ലറ്റ്, പുഴുക്ക്, പപ്പടം, ചവണി അച്ചാര്‍, ചിപ്‌സ്, ദോശ, കുരു അട, വട എന്നിങ്ങനെ പോകുന്നു ചക്കവിഭവങ്ങളുടെ വൈവിധ്യങ്ങള്‍. പിലിക്കോട് പഞ്ചായത്ത് സി.ഡി.എസ് കാലിക്കടവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവത്തില്‍ 30ലധികം വിഭവങ്ങള്‍ നിരന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി ശൈലജ അധ്യക്ഷയായി. എം. കുഞ്ഞിരാമന്‍ മാസ്റ്റര്‍, മൈമൂനത്ത്, കെ. ദാമോദരന്‍, പി.വി പ്രസന്ന, ലീന സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."