HOME
DETAILS
MAL
സാക്കിര്‍ നായിക്കിനെ സംവാദത്തിന് വെല്ലുവിളിച്ച് ജസ്റ്റിസ് കട്ജു
backup
July 09 2016 | 14:07 PM
ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് വിവാദമുണ്ടാക്കുന്നതിനിടെ സംവാദത്തിന് തയ്യാറെടുക്കാന്‍ ഡോ. സാക്കിര്‍ നായിക്കിന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വെല്ലുവിളി. മതവും ശാസ്ത്രവും എന്ന വിഷയത്തില്‍ ടെലിവിഷന്‍ സംവാദത്തിന് നായിക്ക് തയ്യാറുണ്ടോയെന്നാണ് കട്ജുവിന്റെ വെല്ലുവിളി. ഇക്കാര്യം അന്വേഷിച്ചു കൊണ്ട് സാക്കിര്‍ നായിക്കിന് കട്ജു മെയില്‍ അയച്ചിട്ടുണ്ട്.
മെയില്‍ കോപ്പി സോഷ്യല്‍ മീഡിയയിലും കട്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരം വികസിക്കുന്ന ശാസ്ത്രം പറയുന്നതാണ് സത്യമെന്നിരിക്കെ മതങ്ങള്‍ പറയുന്ന എല്ലാ അസത്യങ്ങളെയും പൊളിച്ചടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.
നായിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കട്ജുവിന്റെ പോസ്റ്റ്. അദ്ദേഹം ഒരു തീവ്രവാദിയാണെന്ന് താന്‍ പറയുന്നില്ല. പക്ഷെ, പറയുന്ന മത മൗലികവാദം തീവ്രവാദത്തെ വളര്‍ത്തുന്നുവെന്ന് കട്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.My email to Zakir Naik challenging him for a one-to-one televised debate in Delhi. Let him reply, if he has the guts pic.twitter.com/Wxruj0SB8g
— Markandey Katju (@mkatju) July 9, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."