പേരാമ്പ്ര മേഖലയില്‍ അക്രമം തുടരുന്നു; പ്രദേശവാസികള്‍ ഭീതിയില്‍
പേരാമ്പ്ര: മേഖലയില്‍ അക്രമം തുടര്‍ക്കഥയാകുന്നു. ഇന്നലെ ചേനോളിയാലും കക്കാടും ഉണ്ടായ അക്രമത്തില്‍ ഇരുചക്രവാഹനം കത്തിക്കലും വീടാക്രമണവും കക്കാട് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി.
ചേനോളി പളളി മുക്കിലെ വയലാളി മജീദിന്റെ കടയുടെ മുന്നില്‍വച്ചുണ്ടായ വാക്കുതര്‍ക്കമാണ് പരക്കെ അക്രമത്തില്‍ കലാശിച്ചത്.
നൊച്ചാട് പഞ്ചായത്ത് ലീഗ് കമ്മറ്റി സെക്രട്ടറി കുണ്ടുങ്ങല്‍ അഹമ്മദിന്റെ വീട് എറിഞ്ഞ് തകര്‍ത്ത അക്രമികള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് തീവച്ച് നശിപ്പിച്ചു. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിരുന്നു. യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി മുനീര്‍ നൊച്ചാടിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീടിനകത്ത് അകപ്പെട്ട മുനീറിന്റെ സഹോദരിയെ പൊലിസ് എത്തിയാണ് പുറത്തിറക്കിയത്. വയലാളി മജീദിന്റെ കട കൈയേറുകയും മര്‍ദിക്കുകയും ചെയ്ത അക്രമികള്‍ താലൂക്കാശുപത്രിയിലും അക്രമമഴിച്ചുവിട്ടു. പൊലിസ് എത്തി സമാധാനമാക്കിയിട്ടും ഒരു പറ്റം ആളുകള്‍ ആശുപത്രിയില്‍ തമ്പടിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇതിനിടെ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് പുറപ്പെട്ട പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.പി നാസറിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു.
ക്രൂരമായി മര്‍ദനമേറ്റ നാസറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചേനോളിയിലെ കോഴിഫാമും കക്കാട് ലീഗ് ഓഫിസും ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചു.
പേരാമ്പ്ര മേഖലയില്‍ എരവട്ടൂര്‍, പാലേരി, വളയംകണ്ടം, ആശാരിമുക്ക്, പൈതോത്ത്, കല്ലോട്, വെളളിയൂര്‍, പേരാമ്പ്ര ടൗണ്‍ എന്നിവിടങ്ങളിലൊക്കെ സംഘര്‍ഷം തുടരുന്നുണ്ട്.
വളയത്ത് നിന്നു തിരികെ പോകുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ പേരാമ്പ്രയില്‍ റൂറല്‍ ജില്ലയിലെ പൊലിസുദ്യോഗസ്ഥരെ വിളിപ്പിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."