HOME
DETAILS

സിറിയ കത്തുമ്പോള്‍ ട്രംപ് വാഴവെട്ടുകയോ?

  
backup
April 10 2017 | 00:04 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa

 

കഴിഞ്ഞദിവസം സിറിയയിലെ ഷയ്‌റാദ് വ്യോമതാവളത്തില്‍ യു.എസ് സൈന്യം ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് സിറിയയില്‍ അമേരിക്കയുടെ അധിനിവേശത്തിന്റെ തുടക്കമെന്നാണ് ലോകമാധ്യമങ്ങളുടെ വിലയിരുത്തല്‍. ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സൈന്യം നിരാലംബരായ മനുഷ്യര്‍ക്കു നേരെ രാസായുധ ആക്രമണം നടത്തിയതിലുള്ള തിരിച്ചടിയായാണ് യു.എസ് സൈന്യം സിറിയന്‍ വ്യോമതാവളം ആക്രമിച്ചതെന്നാണ് പെന്റഗണ്‍ നല്‍കുന്ന വിശദീകരണം. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി നടത്തിയ സൈനിക ഇടപെടലിനപ്പുറം സിറിയയുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ ആക്രമണം പരിഹാരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ബശര്‍ അല്‍ അസദിന്റെ സൈന്യത്തിനേറ്റ പ്രഹരത്തെ പശ്ചിമേഷ്യയിലെ ജനങ്ങള്‍ ആഹ്ലാദത്തോടെ എതിരേല്‍ക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ ഒളിയജന്‍ഡകളും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുകയാണ് ആഗോള മാധ്യമങ്ങള്‍.

അസദും ട്രംപും

ജനാധിപത്യ പ്രക്ഷോഭത്തിന്റെ പേരില്‍ ആറു വര്‍ഷമായി സ്വന്തം ജനതയെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്ന സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാലു ദിവസം മുന്‍പ് വരെ നല്ല സുഹൃത്തുക്കളായിരുന്നു. അസദിനെ തിരുത്താന്‍ തയാറാകാത്ത ട്രംപ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന പ്രസ്താവനയാണ് കഴിഞ്ഞദിവസം നടത്തിയത്. സിറിയയിലെ പ്രശ്‌നങ്ങളോട് ഒരാഴ്ച മുന്‍പ് വരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പറഞ്ഞത് അസദിനെ മാറ്റുന്നത് തങ്ങളുടെ പരിഗണനയിലില്ലെന്നാണ്. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരത്തിനാണ് മുന്‍തൂക്കമെന്നും ഐ.എസിനെ അമര്‍ച്ച ചെയ്യലാണ് മുഖ്യ അജന്‍ഡയെന്നുമായിരുന്നു യു.എസ് നിലപാട്. അസദിനെ നീക്കാതെ രാഷ്ട്രീയ ചര്‍ച്ചയ്ക്കില്ലെന്ന് സിറിയന്‍ വിമതര്‍ പ്രഖ്യാപിച്ചെങ്കിലും ട്രംപും ഉദ്യോഗസ്ഥരും കുലുങ്ങിയില്ല. അസദിന് പൂര്‍ണ പിന്തുണ നല്‍കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി സൗഹൃദം ആരോപിക്കപ്പെടുന്ന യു.എസ് സര്‍ക്കാരില്‍നിന്ന് അസദ് വിരുദ്ധനീക്കമോ പ്രസ്താവനയോ ഫ്രീ സിറിയന്‍ ആര്‍മിക്ക് സ്വപ്നം കാണാന്‍ പോലുമാകുമായിരുന്നില്ല.

രാസായുധം ട്രംപിനെ
ചൊടിപ്പിച്ചോ?

അതിനിടെയാണ് ഇദ്്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചത്. 27 കുട്ടികളുള്‍പ്പെടെ 87 പേര്‍ കൊല്ലപ്പെട്ട സംഭവം ലോകം വേദനയോടെയാണ് കണ്ടത്. സംഭവത്തോടുള്ള ആദ്യ പ്രതികരണം നടത്തിയ ലോകനേതാവ് ഡൊണാള്‍ഡ് ട്രംപും രണ്ടാമത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവുമാണ്. ഇസ്‌റാഈല്‍- യു.എസ് കൂട്ടുകെട്ടിന്റെ സ്വാധീനം ഒരു ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതില്‍ ഉണ്ടായി എന്ന് ആരോപിക്കാനാകില്ലെങ്കിലും ഈ രണ്ടു രാജ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയും മുന്‍കാല ചരിത്രവും പുതിയ അധിനിവേശത്തിന്റെ കോപ്പുകൂട്ടലായാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. സിറിയയിലെ എണ്ണ സമ്പത്തില്‍ തഴച്ചുവളര്‍ന്ന ഐ.എസിന്റെ ചരിത്രം ആരെയും സിറിയയുടെ മണ്ണിനെ മോഹിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തിന് ഏറെ സംഭാവനകള്‍ ചെയ്ത ശാമിനെ ഐ.എസും ആഭ്യന്തര യുദ്ധവും തച്ചുടച്ചെങ്കിലും അവിടുത്തെ സമ്പത്തില്‍ പാശ്ചാത്യര്‍ക്ക് ഇനിയും കൊതിയുണ്ടാകാമെന്നാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങളുടെ നിരീക്ഷണം.

മനം മാറ്റിയത്
കുട്ടികളുടെ കുരുതി

സിറിയന്‍ യുദ്ധത്തില്‍ ഇടപെടില്ലെന്ന ട്രംപിന്റെ നിലപാട് മാറ്റിയത് രാസായുധ ആക്രമണത്തില്‍ വൈറലായ രണ്ടു ചിത്രങ്ങളാണെന്ന് യു.എസ് മാധ്യമങ്ങള്‍ പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളെയും കെട്ടിപ്പിടിച്ച് നിസ്സഹായനായി ഇരിക്കുന്ന പിതാവ് അബ്ദുല്‍ ഹമീദിന്റെ ചിത്രവും ശ്വാസം കിട്ടാതെ ജീവനുവേണ്ടി അവസാന നിമിഷം കേഴുന്ന ഒരുകൂട്ടം കുട്ടികളുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രവും. കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുകയാണ്. ദൈവം ഭൂമിയിലേക്കയച്ച ഒരുകുഞ്ഞും ഇങ്ങനെ വേദനിക്കാന്‍ പാടില്ല എന്നായിരുന്നു ട്രംപ് സൈന്യത്തിന് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, ഫ്‌ളോറിഡയിലെ മാര്‍എലാഗോ റിസോര്‍ട്ടില്‍വച്ച് ട്രംപ് സിറിയയിലെ യുദ്ധപ്രഖ്യാപനവും താമസിയാതെ നടത്തി.
'മനുഷ്യവംശത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് സിറിയയില്‍ നടന്നതെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഇപ്പോഴും അവിടെയുണ്ട്, അയാളാണ് കാര്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ എന്തെങ്കിലും സംഭവിച്ചേ തീരൂ.' എന്നായിരുന്നു ഈ പ്രസ്താവന. അസദിനോടുള്ള മുന്‍ നിലപാട് മാറ്റുന്നു എന്ന പ്രഖ്യാപനമായിരുന്നു ഇത്.

കൂടുതല്‍ ആക്രമണങ്ങളില്ല

സിറിയയില്‍ യു.എസ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്നാണ് സൂചന. വൈറ്റ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി അംഗമായ കാലിഫോര്‍ണിയയില്‍ നിന്നുള്ള ആഡം സ്‌കിഫ് ആണ് ഇതുവ്യക്തമാക്കിയത്. ക്രൂയിസ് മിസൈല്‍ ആക്രമണം അല്ലാതെ വ്യോമാക്രമണത്തിന് യു.എസിന് പരിമിതിയുണ്ട്. രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്തം സിറിയന്‍ സൈന്യം നിഷേധിച്ചിട്ടുണ്ടെങ്കിലും സിറിയന്‍ ഭരണകൂടമാണ് ഈ കിരാത ആക്രമണം നടത്തിയതെന്നതില്‍ യു.എസിന് സംശയമില്ല. എന്നാല്‍, ആക്രമണം നടത്തിയത് റഷ്യന്‍ സൈന്യമാണെന്ന ആദ്യ റിപ്പോര്‍ട്ടുകളെയാണ് ബ്രിട്ടന്‍ പിന്തുണയ്ക്കുന്നത്.

നിയമ പ്രശ്‌നത്തിന് സാധ്യത


നിര്‍ണായക ദേശീയ സുരക്ഷാ താല്‍പര്യത്തിന്റെ ഭാഗമാണ് സിറിയന്‍ ആക്രമണമെന്നാണ് ട്രംപ് വിശദീകരിച്ചത്. സിറിയന്‍ ആക്രമണം ഏകപക്ഷീയമാണെന്ന് ഒരു വിഭാഗം വാദിക്കുന്നത് ട്രംപിന് യു.എസ് സെനറ്റില്‍ പുതിയ തലവേദനയാകും. വിദേശരാജ്യത്ത് സൈനിക ആക്രമണം നടത്തുന്നതിന് സെനറ്റിന്റെ അനുമതി വേണം. ഇതില്ലാതെയാണ് ട്രംപിന്റെ നടപടിയെന്നത് യു.എസില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2011ല്‍ സിറിയയില്‍ ഭീകരര്‍ക്കെതിരേ ആക്രമണം നടത്താന്‍ യു.എസ് അവകാശവാദം ഉന്നയിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ആക്രമണം നടക്കാതെ പോയത്. 2013 ല്‍ അസദ് ഭരണകൂടത്തിനെതിരേ തിരിച്ചടി ആക്രമണത്തിന് അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ആലോചിച്ചെങ്കിലും കോണ്‍ഗ്രസ് അനുമതി ലഭിച്ചാലേ അതുണ്ടാകൂ എന്ന് ഒബാമ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി രാഷ്ട്രീയവും സൈനികപരവുമായി സിറിയയെ പിന്തുണയ്ക്കുന്ന റഷ്യയും യു.എസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ സൈനിക നീക്കം ആക്കം കൂട്ടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago