എന്‍ജിനീയര്‍ നിയമനം: പട്ടണക്കാട് പഞ്ചായത്തില്‍ തര്‍ക്കം
തുറവൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ എന്‍ജിനീയര്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി.
കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ച് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി.
തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതുമുതല്‍ പട്ടണക്കാട് പഞ്ചായത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ജീവനക്കാരനെ മാറ്റി പുതിയ ആളെ നിയമിക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. പുതിയ ആളെ നിയമിക്കുന്നതിന് പത്രത്തിലൂടെ അറിയിപ്പ് നല്‍കി അഭിമുഖം നടത്തി പരിചയ സമ്പരായവരെയാണ് നിയമപ്രകാരം നിയമിക്കേണ്ടത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പുതിയ ആളെ എടുക്കാന്‍ നീക്കം നടത്തിയതെന്നും ക്രമവിരുദ്ധമായ നിയമനത്തിനെതിരേ നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍.ഡി രാധാകൃഷ്ണന്‍, ടി.എസ് ജാസ്മിന്‍, വി.എം ധര്‍മ്മജന്‍, മായ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."