സഊദിയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാട്‌സ് ആപ് സേവനവും
ജിദ്ദ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം സഹായങ്ങള്‍ക്കായി വാട്‌സ് ആപ് സേവനം ആരംഭിച്ചു. വൈറസ് ബാധ സംശയിക്കുന്നവര്‍ക്ക് 920 00 5937 എന്ന നമ്പരില്‍ വാട്‌സ് ആപില്‍ മാര്‍ഗ നിര്‍ദേശം നല്‍കും. ഇതിനു പുറമെ ചികിത്സ ലഭ്യമാക്കുന്നതിനു ആശുപത്രിയില്‍ എത്തുന്നതിന് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും വാട്‌സ് ആപ് സഹായിക്കും. ടെലിഫോണ്‍ കോളുകള്‍ വര്‍ധിച്ചതോടെ 937 എന്ന നമ്പരില്‍ വിളിക്കുന്നവര്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് സേവനം കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടാന്‍ 937 എന്ന നമ്പരിന് പുറമെയാണ് പുതിയ വാട്‌സ്ആപ് സേവനം. കൊവിഡ് വൈറസ് സംബന്ധിച്ച വിവരങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ലൊക്കേഷന്‍, അപ്പോയ്ന്റ്‌മെന്റ് ബുക്കിംഗ്, ബ്‌ളഡ് ഡൊണേഷന്‍ തുടങ്ങി ആരോഗ്യ മന്ത്രാലയത്തിന്റെ നിരവധി സേവനങ്ങള്‍ വാട്‌സ് ആപ് വഴി പ്രയോജനപ്പെടുത്താന്‍ കഴിയും. കൊവിഡ് സംബന്ധമായ അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും [email protected] എന്ന ഇ മെയില്‍ വലാസം വഴിയും ബന്ധപ്പെടാന്‍ അവസരം ഉണ്ട്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകരും കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."