ബഹ്റൈനിലെ വിദേശികള്‍ക്ക് സന്തോഷവാര്‍ത്ത! എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ സൗജന്യ കാലാവധി പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനിലുള്ള വിദേശികള്‍ക്കെല്ലാം സന്തോഷവാര്‍ത്ത. വിസയുടെ കാര്യത്തില്‍ ഈ വര്‍ഷാവസാനം വരെ ഇനി ആരും ടെന്‍ഷനടിക്കണ്ട.
നിലവില്‍ കാലാവധി കഴിഞ്ഞതോ റദ്ദായതോ ആയ എല്ലാ റസിഡൻറ് പെർമിറ്റുകളുടെയും കാലാവധി ഈ വർഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻറ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു.
ഇതിനായി പ്രത്യേക അപേക്ഷയോ ഫീസോ നൽകേണ്ടതില്ല. ഫൈനും അടക്കേണ്ടതില്ല.
പൂര്‍ണ്ണമായും സൗജന്യമായാണ് റസിഡൻറ് പെർമിറ്റുകളുടെ കാലാവധി നീട്ടിക്കൊടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ രാജ്യത്തെ റസിഡൻറ് പെർമിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഈ വർഷം അവസാനം വരെ ഒഴിവാക്കിയിട്ടുമുണ്ട്.
ഇതോടൊപ്പം കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനും പ്രത്യേക അപേക്ഷയോ ഫീസോ നല്‍കേണ്ടതില്ല.
കോവിഡ് വൈറസ് ബാധയെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് രാജ്യത്തെ പ്രവാസികള്ക്കാശ്വാസമായ ഈ തീരുമാനം.
നേരത്തെ മൂന്നു മാസത്തേക്ക് വൈദ്യുതി, വെള്ളം നിരക്കുകളും രാജ്യത്ത് സര്‍ക്കാര്‍ സൗജന്യമാക്കിയതായി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."