പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
പൊന്നാനി: പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.കൂട്ടായി സ്വദേശി വളപ്പില്‍ കാസിമിന്റെ (45) മൃതദേഹമാണ് പൊന്നാനി തീരത്ത് അടിഞ്ഞത്.
ഇന്നലെ മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളംകടലില്‍ മുങ്ങി നാല് പേര് അപകടത്തില്‍പ്പെട്ടിരുന്നു. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊന്നാനി അഴിമുഖത്താണ് അപകടമുണ്ടായത്.കൂട്ടായി സ്വദേശികളായ വളപ്പില്‍ കാസിം (45), പരീച്ചന്റെ പുരക്കല്‍ ഹംസ (51), പരപ്പനങ്ങാടിക്കാരന്റെ പുരക്കല്‍ സിറാജ് (29), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്രാഹിം കുട്ടി(45) എന്നിവരാണ് അപകടത്തില്‍ പെട്ടത്.കാസിം ഒഴികെ മറ്റു മൂന്നു പേരെയും, രക്ഷപ്പെടുത്തിയെങ്കിലും കാസിമിനെ ഇന്നലെ കണ്ടെത്താനായിരുന്നില്ല.
രാവിലെ മത്സ്യബന്ധനത്തിന് പോയ റിസ്വാന പര്വീന് എന്ന ഫൈബര്‍ വള്ളമാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. പൊന്നാനി അഴിമുഖത്തിന് 20 മീറ്റര്‍ അകലെയായി ശക്തമായ തിരയില്‍പ്പെട്ട് വള്ളം ആടിയുലയുകയും വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും കടലില്‍ മുങ്ങുകയുമായിരുന്നു .ഇതേ സമയം തൊട്ടടുത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് മൂന്നു പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ ശക്തമായ തിരയില്‍ കാസിമിനെ കാണാതാവുകയായിരുന്നു.
പൊന്നാനി കോസ്റ്റല്‍ പൊലിസും, ഫിഷറീസ് വകുപ്പും, മത്സ്യ ബന്ധന തൊഴിലാളികളും ചേര്‍ന്ന് കാസിമിനെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."