അവഗണനയില്‍ തലശ്ശേരി സെന്റിനറി പാര്‍ക്ക്
തലശ്ശേരി: കടലോര സൗന്ദര്യഭംഗിയുടെ കേന്ദ്രമായ തലശ്ശേരി സെന്റിനറി പാര്‍ക്ക് അവഗണയുടെ വക്കില്‍. ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് തലശ്ശേരി സെന്റിനറി പാര്‍ക്ക്. വേണ്ടത്ര രീതിയില്‍ പാര്‍ക്കിനെ ഉപയോഗിക്കുന്നില്ലെന്നാണ് പൊതുആക്ഷേപം.
പാര്‍ക്കിനുള്ളില്‍ വേണ്ട ശുചീകരണ പ്രവൃത്തിയും നടക്കുന്നില്ല. സംഗീത സംവിധായകന് രവീന്ദ്രന് മാസ്റ്ററുടെ പ്രതിമ ചില്ലിട്ടു സൂക്ഷിക്കണമെന്ന നീണ്ട കാലത്തെ ആവശ്യം ഇന്നും നടന്നിട്ടില്ല. ഇടയ്ക്ക് ചില സാമൂഹ്യ വിരുദ്ധരുടെ പ്രതിമയ്ക്കു മുകളില്‍ കയറി നിന്നുള്ള അഭ്യാസങ്ങളും കാണാം. പാര്‍ക്കിന്റെ പുറംഭാഗം കാട് മൂടിയ നിലയിലാണ്. നിരവധിയാളുകളെത്തുന്ന പാര്‍ക്കിനെ നല്ലൊരു സഞ്ചാര കേന്ദ്രമായി മാറ്റാമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ കാരണം പാര്‍ക്ക് അവഗണിക്കപ്പെടുന്നത്.
തൊട്ടടുത്ത ഡി.ടി.പി.സിയുടെ സീ വ്യൂ പാര്‍ക്കില്‍ പ്രവേശന ഫീ വാങ്ങി നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. പാര്‍ക്കിനെ പരിചരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള സെന്റിനറി പാര്‍ക്കിലും പ്രവേശന ഫീ വാങ്ങി നല്ലൊരു വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നിരിക്കേയാണ് അധികൃതര്‍ ഇതിനെതിരേ മുഖം തിരിക്കുന്നത്. ബജറ്റ് ചര്‍ച്ചയില്‍ കൗണ്‍സിലര്‍ പി.പി സാജിത ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."