HOME
DETAILS

സംസ്ഥാനത്തെ ചൂഴ്ന്നുനില്‍ക്കുന്ന കൊവിഡ് വ്യാപന ഭീഷണി

  
backup
May 11 2020 | 03:05 AM

editorial-11-05-2020

 


മൂന്നാം ലോക്ക് ഡൗണ്‍ തീരാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ രാജ്യം കൊവിഡ്- 19 വ്യാപന ഭീതിയിലാണ്. കൊവിഡ് മഹാമാരി മൂലം പല വികസിത രാജ്യങ്ങളിലും ഉണ്ടായതുപോലുള്ള അതീവ ഗുരുതര സാഹചര്യം ഇന്ത്യയിലില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. ഇപ്പോഴത്തേത് താല്‍ക്കാലികമാണെന്നും കൊവിഡിന്റെ സമൂഹവ്യാപനത്തെ തള്ളിക്കളയാന്‍ പറ്റില്ലെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. അതിപ്പോള്‍ സത്യമായി പുലരുകയാണോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിന് ഇതുവരെ ഈ മഹാവ്യാധിയെ ഒരളവോളം തടഞ്ഞുനിര്‍ത്താനായിട്ടുണ്ട്. ഇവിടുന്നങ്ങോട്ടുള്ള ദിവസങ്ങളാണ് ആശങ്കയുയര്‍ത്തുന്നത്.


രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നതോടെ സമൂഹവ്യാപനം ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) തീരുമാനിച്ചിരിക്കുകയാണ്. ഇതിനാവശ്യമായ പരിശോധനയ്ക്ക് തയാറെടുക്കുകയാണവര്‍. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോ ദിവസം കഴിയുംതോറും അഭൂതപൂര്‍വമായ തോതിലാണ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം രോഗികള്‍ രാജ്യത്തുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അടച്ചുപൂട്ടിയതുകൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ അടച്ചുപൂട്ടലല്ലാതെ മറ്റൊരു വഴിയും ഇപ്പോള്‍ മുന്നിലില്ലതാനും. രോഗത്തിനെതിരേയുള്ള വാക്‌സിനോ പ്രതിരോധ മരുന്നോ കണ്ടു പിടിച്ചിട്ടില്ലാത്തൊരു സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഗുജറാത്തിലെ അഹമ്മദാബാദിലും മുംബൈയിലെ ധാരാവിയിലുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അഹമ്മദാബാദില്‍ കോടികള്‍ ചെലവിട്ട് നടത്തിയ ' നമസേ്ത ട്രംപ്' പരിപാടിയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ടെന്ന് പരിപാടിയുടെ സംഘാടകര്‍ തന്നെ അവകാശപ്പെട്ടിരുന്നു. രാജ്യം കൊവിഡിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ രാഷ്ട്രീയ നാടകം അഹമ്മദാബാദില്‍ അരങ്ങേറിയത്. പരിപാടിക്കെതിരേ അന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതുമാണ്. അതെല്ലാം അവഗണിച്ചതിന്റെ ഫലമായാണ് അഹമ്മദാബാദില്‍ കൊവിഡ് രോഗികള്‍ ക്രമാതീതമാം വിധം വര്‍ധിച്ചത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് അഹമ്മദാബാദില്‍ രോഗികളുടെ എണ്ണം എന്നത് ഞെട്ടിപ്പിക്കുന്നതാണ്.


മുംബൈയിലെ ധാരാവിയില്‍ 520 ഏക്കര്‍ സ്ഥലത്താണ് ഏഴു ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത്. അവര്‍ക്ക് സാമൂഹ്യ അകലം പാലിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇതേ അവസരത്തില്‍ തന്നെയാണ് രാജ്യത്തേക്കു പ്രവാസികള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്.


കഴിഞ്ഞ വ്യാഴാഴ്ച ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നും വന്ന പ്രവാസികളില്‍ രണ്ടു പേര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തി. ഇവര്‍ക്ക് യു.എ.ഇയില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയിരുന്നില്ല. ഇതു പ്രതീക്ഷിച്ചതാണെന്നും ഭയപ്പെടാനില്ലെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ വിമാനത്താവളങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ നിരീക്ഷണമാണ് സര്‍ക്കാര്‍ എര്‍പ്പെടുത്തിയിരിക്കുന്നത്. അതു കഴിഞ്ഞു രോഗലക്ഷണമില്ലെങ്കില്‍ വീട്ടില്‍ പോകാം. അവിടെ നിരീക്ഷണത്തില്‍ കഴിയാം. ഇത് അപകടകരമാണ്. ധാരാവിയില്‍ രോഗം ഭേദമായി വീട്ടിലെത്തിയവര്‍ വീണ്ടും രോഗബാധിതരായി മരിക്കുകയുണ്ടായി. ഏഴു ദിവസത്തെ നിരീക്ഷണം കഴിഞ്ഞതിനു ശേഷവും രോഗലക്ഷണം കാണിക്കുന്ന പ്രവാസികളെ ഏഴു ദിവസത്തേക്കു കൂടി നിരീക്ഷണത്തിനു വിധേയമാക്കി നെഗറ്റീവ് ആണെന്നു കണ്ടാല്‍ വീട്ടിലേക്കയയ്ക്കും. നേരത്തെ 28 ദിവസത്തെ നിരീക്ഷണം കഴിഞ്ഞിട്ടു പോലും രോഗലക്ഷണം കാണിക്കാതിരുന്നവര്‍ പിന്നീട് രോഗബാധിതരായിട്ടുണ്ട്. അത്തരമൊരവസ്ഥയിലാണ് നിരീക്ഷണ കാലാവധി 14 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ബാധ്യതപ്പെട്ട പ്രവാസികള്‍ രോഗബാധിതരല്ലെന്ന ധാരണയില്‍ വീട്ടുകാരുമായി ഇടപഴകാനുള്ള സാധ്യത ഏറെയാണ്. കൊവിഡിന്റെ സമൂഹവ്യാപനത്തിന് ഇതും ഒരു കാരണമാകും.


മറ്റൊരു ഭീഷണി ഐ.സി.എം.ആര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിര്‍ദേശമാണ്. ചെറിയ തോതില്‍ കൊവിഡ് ലക്ഷണം കാണിക്കുന്നവരെ ചികിത്സിക്കേണ്ടതില്ലെന്നും ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം ചികിത്സിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഈ നിര്‍ദേശം രോഗവ്യാപനം എളുപ്പമാക്കാന്‍ മാത്രമേ ഉപകരിക്കൂ. ചെറിയ തോതില്‍ രോഗലക്ഷണം കാണിച്ചവരെ ഉടന്‍ ചികിത്സയ്ക്കു വിധേയമാക്കിയതുകൊണ്ടാണ് ഇതുവരെ നമുക്ക് രോഗവ്യാപനം തടയാനായത്. ചെറിയ തോതില്‍ രോഗലക്ഷണമുള്ളവരില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാനുള്ള സാധ്യതയേറെയാണ്. ഇതിനൊക്കെ പുറമെയാണ് ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ള മലയാളികള്‍ പാസ് ഇല്ലാത്തതിന്റെ പേരില്‍ അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ പ്രശ്‌നം പരിഹരിച്ച് നാളെയവര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ശനമായ പരിശോധനയ്ക്കു പകരം ലഘുവായ പരിശോധനയാണ് നടത്തുന്നതെങ്കില്‍ കൊവിഡ് സമൂഹവ്യാപനത്തിന്റെ മറ്റൊരു ഭീഷണിയായിരിക്കുമത്. ചുരുക്കത്തില്‍ നമ്മുടെ കൊച്ചു സംസ്ഥാനവും ഇപ്പോള്‍ കൊവിഡ് വ്യാപന ഭീഷണിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago