അറിവ് മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കും: മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍
മാണിയൂര്‍: മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കുന്നതില്‍ ഏറെ ശ്രദ്ധേയമായ ഘടകം അറിവാണെന്നും അറിവിന്റെ ഉല്‍പാദനവും പ്രസരണവും ഏറെ പ്രോത്സാഹനാര്‍ഹമാണെന്നും മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍.
നിരവധി പ്രതിഭകളെ ലോകത്തിനു സമ്മാനിച്ച ഇസ്‌ലാമിന്റെ സുവര്‍ണ മധ്യകാലഘട്ടത്തില്‍ അറിവ് പുഷ്‌ക്കലമായൊഴുകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് സംഘടിപ്പിച്ച ബുസ്താന്‍ പ്രഭാഷണത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഹ്മദ് മുസ്‌ലിയാര്‍.
സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി.
മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഇസ്മാഈല്‍ ബാഖവി, മൂസാന്‍ ഹാജി നിടുവാട്ട്, ബദരിയ അസീസ് ഹാജി, പി. മുസ്തഫ ഹാജി പള്ളിയത്ത്, ആര്‍.കെ അബ്ദുല്‍ഖാദര്‍ ഹാജി, മുഹമ്മദ് വളക്കൈ, കെ. ഹംസ ഹാജി ചെറുവത്തല, മുഹമ്മദ് പരിയാരം, മജീദ് മട്ടന്നൂര്‍, ഉത്തക്കന്‍ മഷ്ഹൂദ് ഹാജി, എം.വി മുഹമ്മദ് കുട്ടി ഹാജി, ഇബ്രാഹിം എടവച്ചാല്‍, അബ്ദുറഹ്മാന്‍ ഹുദവി ബുസ്താനി, ഉബൈദ് ഹുദവി ബുസ്താനി, അബ്ദുല്ല ഹുദവി ബുസ്താനി സംബന്ധിച്ചു. ജംഷീദ് ബാഖവി ഹൈത്തമി, നൂറുദീന്‍ ഹുദവി ഹസ്‌നവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."