വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസ അധ്യാപകന് മരിച്ചു
കണിയാമ്പറ്റ: വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മദ്റസ അധ്യാപകന് മരിച്ചു. മില്ലുമുക്ക് സെയ്ത് വീട്ടില്‍ കുഞ്ഞബ്ദുല്ലയുടെയും സുലൈഖയുടെയും മകന് സിറാജുദ്ദീന് വാഫി(27) ആണ് മരിച്ചത്. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ദാറുല്‍ അസ്നാദ് മദ്റസയില്‍ അധ്യാപകനായിരുന്നു. സുഹൃത്തിനൊപ്പം സിറാജുദ്ദീന് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ വെള്ളിയാഴ്ച രാത്രി കൂളിവയലില്‍ വച്ച് ജീപ്പിടിക്കുകയായിരുന്നു. ഇടിച്ചശേഷം ജീപ്പ് നിര്‍ത്താതെ പോയി.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിറാജുദ്ദീനെ ജില്ലാ ആശുപത്രിയിലും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ടോടെ മില്ലുമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുഹമ്മദലി, ജാഫര്‍, നസറുദ്ദീന്‍, റഹിയാനത്ത്, റഫീന, റാഷിദ, സുല്‍ത്താന, സൈഫുന്നീസ, സദീന എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."