HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ വര്‍ഗീയ പ്രചാരണം: ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
backup
May 11 2020 | 03:05 AM
എരുമപ്പെട്ടി: ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നടന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍. എരുമപ്പെട്ടി കുട്ടഞ്ചേരി കൊണ്ടത്തൊടി വീട്ടില്‍ അജിത്ത് ശിവരാമനെയാണ് അറസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകയായ പ്രിയ എളവള്ളിമഠത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
പാഴിയോട്ട്മുറി കുടക്കുഴി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണവും ആരാധനയും നടത്തിയിരുന്നു. തുടര്‍ന്ന് പൂജാരി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും ബി.ജെ.പി നേതാവുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു.
പ്രിയയുടെ തറവാടിന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇസ്ലാംമത വിഭാഗത്തില്‍പ്പെട്ട ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തെ കളങ്കപ്പെടുത്തിയതെന്ന തരത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിനാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."