HOME
DETAILS

ആടുവിളന്താന്‍ കോളനിയിലെ ജന ജീവിതം ഭീതിയുടെ നിഴലില്‍

  
backup
June 22 2018 | 05:06 AM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


രാജാക്കാട്: മഴക്കാലമായതോടെ പരിമിതികള്‍ മാത്രമുള്ള ഒറ്റപ്പെട്ട ലോകത്ത് കാട്ടാനകളെ ഭയന്ന് ഓരോ ദിവസവും തള്ളിനീക്കുകയാണ് ശാന്തമ്പാറ, ചിന്നക്കനാല്‍, രാജകുമാരി മേഖലയിലെ ആദിവാസി സമൂഹം.
പുറംലോകത്തു നിന്ന് ഒറ്റപ്പെട്ട കൊഴിപ്പനക്കുടി, ആടുവിളന്താന്‍കുടി രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴിക്കുടി എന്നിവിടങ്ങളിലെ ആദിവാസി സമൂഹം മഴക്കാലമായതോടെ പട്ടിണിയുടെ വക്കിലാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കാട്ടാനശല്യവും കാലങ്ങളായുള്ള ഇവരുടെ പ്രശ്‌നങ്ങളാണ്. മഴക്കാലമായതോടെ ജോലിക്കു പോകാനോ കൃഷിപ്പണികള്‍ നടത്താനോ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍.
കോഴിപ്പനക്കുടിയിലും ആടുവിളന്താന്‍ കുടിയിലും ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി വീടുകളില്ല. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ മറ്റു വീടുകളില്‍ പലതും മഴക്കാലമായതോടെ ഇടിഞ്ഞുവീണു. കാട്ടാനയുള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണവും ഇവിടങ്ങളില്‍ നിത്യസംഭവമാണ്. രാപകല്‍ അധ്വാനിച്ച് വിളയിക്കുന്നവയെല്ലാം കാട്ടാനകളും കാട്ടുപന്നികളും തിന്നു തീര്‍ക്കുന്നതും ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു.
കോഴിപ്പനക്കുടി, ആടുവിളന്താന്‍കുടി എന്നിവിടങ്ങളില്‍ ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ കിലോമീറ്ററോളം ആനത്താരകളിലൂടെ സഞ്ചരിച്ചാണ് റേഷന്‍ വാങ്ങാന്‍ പോകുന്നത്. മഴക്കാലത്ത് ഇതും ബുദ്ധിമുട്ടായതോടെ പല കുടുംബങ്ങളും റേഷന്‍ ഉപേക്ഷിച്ചു. മഞ്ഞക്കുഴിക്കുടിയിലേക്കുള്ള പാത മഴയെത്തിയതോടെ കൂടുതല്‍ ദുര്‍ഘടമായി.
പ്രായമായവരെയും രോഗികളെയും ആശുപത്രിയിലെത്തിക്കാന്‍ കസേരയിലിരുത്തിയോ കട്ടിലില്‍ കിടത്തിയോ കൊണ്ടുപോകണം. അങ്കണവാടികള്‍ മാത്രമാണ് ഓരോ കുടികളിലും ലഭ്യമായ ഏക വിദ്യാഭ്യാസ സൗകര്യം. പൊതുസമൂഹമോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കാത്ത ഈ ദുരിതക്കുടികളിലെ താമസക്കാരില്‍ പലര്‍ക്കും റേഷന്‍കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഇല്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സഹായങ്ങളുടെ പരിഗണനാപട്ടികകള്‍ക്കു പുറത്താണ് ഇവരുടെ സ്ഥാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago