മാലിന്യ ഭീഷണിയില്‍ കുടിവെള്ള സംഭരണി
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസിനും കരിമ്പം പാലത്തിനും ഇടയില്‍ മാലിന്യം തള്ളല്‍ രൂക്ഷമായി. ഇത് സമീപത്തെ കുടിവെള്ള സംഭരണിക്കാണ് ഭീഷണി ഉയര്‍ത്തുന്നത്. പലയിടങ്ങളിലും കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിന് പുറമെ ചാക്കുകളില്‍ അറവുമാലിന്യം തള്ളുന്നതും പതിവാണ്.
അറവു മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഭൂരിഭാഗവും കരിമ്പം ഫാമിന്റെ സ്ഥലമായതിനാല്‍ ഒന്നര കിലോമീറ്ററോളം വിജനമായ പ്രദേശമാണ്. അര്‍ധരാത്രിയും പുലര്‍ച്ചെയുമായാണ് ഇവിടെ മാലിന്യം തള്ളുന്നത്.
കഴിഞ്ഞ വര്‍ഷം മാലിന്യം തള്ളുന്നത് രൂക്ഷമായപ്പോള്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ഇടപെട്ട് കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗപ്പെടുത്തി പാതയോരത്തെ കാടുകള്‍ വെട്ടിത്തെളിക്കുകയും കുഴിയെടുത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. കക്കൂസ് മാലിന്യം തോടുകളിലും റോഡരികിലെ ഓടകളിലുമാണ് ഒഴുക്കി വിടുന്നത്. കുറുമാത്തൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയായ കരിമ്പം പുഴക്കും ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പ്രദേശത്തെ സി.സി ടി.വി കാമറകള്‍ പരിശോധിച്ച് മാലിന്യം തള്ളുന്ന വാഹനത്തെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും സ്ഥിരം നിരീക്ഷണത്തിന് ജനകീയ സമിതി രൂപീകരിക്കുനതിനെ കുറിച്ച് ആലോചിക്കുമെന്നും പഞ്ചായത്ത് അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."