HOME
DETAILS
MAL
രാജധാനി എക്സ്പ്രസില്‍ ലക്ഷങ്ങളുടെ കവര്‍ച്ച
backup
April 10 2017 | 03:04 AM
പട്ന: ന്യൂഡല്‍ഹി-പട്ന രാജധാനി എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്കു കീഴിലെ ഉത്തര്‍പ്രദേശിലെ മുഗള്സറായ്ക്കും ബിഹാറിലെ ബുക്സറിനുമിടയിലാണ് കവര്‍ച്ച നടന്നത്. ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ട്രെയിനിലെ സുരക്ഷാ സംഘത്തില്‍പെട്ട ആറുപേരെ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടിയുണ്ടായത്.
ട്രെയിനിലെ എ4, ബി7, ബി8 കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. പട്നയിലെ ഗവണ്മെന്റ് റെയില്‍വേ പൊലിസി(ജി.ആര്.പി)ലാണ് പരാതി ലഭിച്ചത്. സംഭവം അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ചാവ്ല റെയില്‍വേ ബോര്‍ഡ് ചെയര്മാന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."