നെല്ലായ വില്ലേജ് ഓഫിസിന് വേണമൊരു പുതിയ കെട്ടിടം
പേങ്ങാട്ടിരി: നെല്ലായ വില്ലേജ് ഓഫിസില്‍ അടിസ്ഥാന സൗകര്യമില്ലാതെ പൊറുതി മുട്ടുമ്പോള്‍ പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യം ശക്തമാവുന്നു. 35,000ലും അപ്പുറം ജനസംഖ്യയുളള നെല്ലായ വില്ലേജ് ഓഫിസിലേക്ക് ദിവസവും നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങളുമായി വരുന്നത്. ഇവര്‍ക്ക് സൗകര്യമായി ഉദ്യോഗസ്ഥരെ കാണുവാനോ, പത്തുപേര് ഒരുമിച്ച് വന്നാല്‍ ഒന്ന് മാറിനില്‍ക്കാനോ സാധ്യമല്ലാത്ത വിധം അസൗകര്യമാണ് ഓഫിസിലുള്ളില്‍.
പൊട്ടിപ്പൊളിഞ്ഞ ചുമരുകളും തറയും ഓഫിസിന്റെ ദയനീയത വിളിച്ചറിയിക്കുന്നു. തറയിലെ സിമന്റ് കോട്ടിങ്ങ് ഇളകി കുഴികള്‍ രൂപപ്പെട്ടു. ഇത് താല്‍കാലികമായി സിമന്റ് ഉപയോഗിച്ച് കുഴിതൂര്‍ത്തിരിക്കുന്നു.
മഴക്കാലമായാല്‍ ഓഫിസ് ചോര്‍ന്നൊലിക്കും. മാത്രമല്ല കെട്ടിടത്തിന്റെ ചുമരുകളിലെല്ലാം വിള്ളലും വീണിട്ടുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കല്‍ മാത്രമാണ് ഈ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരം. ബന്ധപെട്ടവര്‍ ഈ വിഷയത്തില്‍ ഇടപെട്ട് വില്ലേജ് ഓഫിസ് പുതുക്കി പണിയണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജിന്റെ കാര്യത്തില്‍ അനങ്ങാപാറ നയം കാണിക്കുന്ന അധികാരികള്‍ക്കെതിരേ യൂത്ത് ലീഗടക്കമുള്ള സംഘടനകള്‍ സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."