ജീവിച്ചിരിക്കുന്ന വിനോദ് ഖന്നക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ബി.ജെ.പി
ഷില്ലോങ്:പ്രമുഖ ബോളിവുഡ് നടന് വിനോദ് ഖന്ന മരിച്ചുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ വസ്തുതയെന്തെന്ന് അന്വേഷിക്കാതെ അന്ത്യാഞ്ജലിയുമായി ബി.ജെ.പി നേതാക്കള്‍. മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലുള്ള വിനോദ് ഖന്ന മരിച്ചുവെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ കൂട്ടുപിടിച്ച് മേഘാലയയിലെ ബി.ജെ.പി നേതൃത്വം പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ വിനോദ് ഖന്നക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മൗനപ്രാര്‍ഥന നടത്തി. മരിക്കാത്ത ഒരാള്‍ക്കുവേണ്ടി മൗനപ്രാര്‍ഥന നടത്തിയതും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.
തെറ്റ്പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തി. വിനോദ് ഖന്നയുടെ മരണം സംബന്ധിച്ച വാര്‍ത്ത ടി.വിയില്‍ കണ്ടതായി ചില നേതാക്കള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൗനപ്രാര്‍ഥന നടത്തിയതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. വിനോദ് ഖന്ന നേരത്തെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ലോക്സഭാംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."