HOME
DETAILS

കോടികളുടെ വായ്പാ തട്ടിപ്പ്: മൂന്നിലവ് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ച് വിട്ടു

  
backup
June 22 2018 | 06:06 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d

 

 

ഈരാറ്റുപേട്ട : മൂന്നിലവ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോടികളുടെ വായ്പ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് സഹകരണ വകുപ്പിലെ 32ാം വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസംഭരണ സമിതി പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
മീനച്ചില്‍ സഹകരണ സംഘം അസിസ്റ്റന്‍ രജിസ്ട്രാര്‍ ആഫീസിലെ ഭരണങ്ങാനം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ജിബു ജോര്‍ജ് ജേക്കബ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.നടപടികളെ തുടര്‍ന്ന് നിലവിലുള്ള ബോര്‍ഡ് മെംബര്‍മാര്‍ക്ക് പത്ത് വര്‍ഷത്തേയ്ക്ക് മത്സരിക്കാന്‍ സാധിക്കില്ല. ബാങ്കിന് നഷ്ടമായ തുക ഈ ബോര്‍ഡ് മെമ്പര്‍മാരില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ സഹകരണ വകുപ്പ് ആരംഭിച്ചു.ബാങ്കിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് സി പി ഐ (എം) മൂന്നിലവ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും നടത്തിയിരുന്നു.സംഘത്തിന്റെ ബൈലോ വ്യവസ്ഥകളും വായ്പ ഉപനിബന്ധനകളും പാലിക്കാതെയാണ് വായ്പാ നല്‍കിയത് .
നടത്തിയത്. ബൈലോപ്രകാരം വ്യക്തികള്‍ക്കും ജില്ലാ ബാങ്കിനും സ്റ്റേറ്റ് ഗവണ്‍മെന്റിനും മാത്രമേ സംഘത്തില്‍ ഓഹരി എടുക്കുന്നതിന് അവകാശമുള്ളു. എന്നാല്‍ മീനച്ചില്‍ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയില്‍ നിന്ന് ബാങ്ക് നിക്ഷേപം വാങ്ങിയ ത് നിയമ വിരുദ്ധമാണ്.വായ്പ അപേക്ഷകള്‍ പിശോധിച്ചതില്‍ നിന്നും. അപേക്ഷകള്‍ പൂര്‍ണ്ണമായും പൂരിപ്പിക്കാത്തതും തന്‍വന്‍ഷത്തെ കരം അടച്ച രസീത് ബാദ്ധ്യാത സര്‍ട്ടി പിക്കറ്റ് ലീഗല്‍ ഒപ്പീനിയന്‍, വാല്യുവേഷന്‍,, സെക്രട്ടറിയുടെ ഒപ്പ്, റിപ്പോര്‍ട്ട്, ബോര്‍ഡ് മെംമ്പറുടെ ശുപാര്‍ശ, സ്ഥലത്തിന്റെ വിവരണങ്ങള്‍ എന്നിവ ഒന്നും ഇല്ലാതെയാണ് വായ്പകള്‍ നല്‍കിയിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
ഒരു വസ്തു തന്നെ ഈടായി സ്വീകരിച്ച് പല അംഗങ്ങളുടെ പേരില്‍ ശരിയായ വില നിര്‍ണ്ണയം നടത്താതെയും വസ്തുവിന്റെ മതിപ്പുവിലയില്‍ അധികരിച്ചും യാതൊരു മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് വായ്പ നല്‍കിയത്.പൊതുപ്രവര്‍ത്തകരായ ഇ ഐ ജോണ്‍ ഇടാട്ട്, പ്രിന്‍സ് ജോസഫ് നമ്പുടാകത്ത് എന്നിവര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.
ബാങ്ക് പ്രസിഡണ്ടായിരുന്ന ജെയിംസ് ആന്റണി പുന്നത്താനി അദ്ദേഹത്തിന്റെയും ഭാര്യയും മക്കളുടെയും പേരില്‍ 61904 259 യുടെ ബാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. ബാങ്കിന്റെ ബോര്‍ഡ് മെംബര്‍മാര്‍ അടയ്ക്കാനുള്ള കുടിശിക ഏകദേശം മൂന്ന് കോടി രൂപയാണ്. ബാങ്കിന്റെ സെക്രട്ടറിയായി 2014 മുതല്‍ സേവനം അനുഷ്ഠിക്കുന്ന ബി. ബീനാകുമാരിയുടെ കാലത്താണ് ഈ വായ്പകള്‍ നല്‍കിയിരിക്കുന്നത്.ബാങ്ക് ഈടായി സ്വീകരിച്ച നാല് വസ്തുക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് മൂന്നിലവ്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നീ പേരുകളില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നിലവില്‍ നല്‍കിയിരിക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. വായ്പകളില്‍ ഇതുവരെ ഒരു തുകയും ബാങ്കില്‍ തിരിച്ചടച്ചിട്ടില്ല.ബാങ്ക് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാങ്ക് ഇപ്പോള്‍ പാടുപെടുകയാണ്.വായ്പകളുടെ തിരിച്ചടവ് ഇല്ലാതെ ബാങ്കിന് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നുംഅന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago