ഗോവധ നിരോധനം: ഏകീകൃത നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: ഗോവധ നിരോധനത്തിന് രാജ്യത്ത് ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഗോ സംരക്ഷണ സേനകള്‍ നിയമം പാലിച്ചുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗോ സംരക്ഷകര്‍ രാജ്യത്തെ നിയമവ്യവസ്ഥ പാലിക്കാതെ അക്രമ രീതിയിലേക്ക് നീങ്ങുന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാവീര്‍ ജയന്തിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
രാജസ്ഥാനില്‍ ക്ഷീര കര്‍ഷകനായ പെഹ്്‌ലു ഖാനെ ഗോ സംരക്ഷകരെന്ന പേരില്‍ ഒരു സംഘം അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നത് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഏകീകൃത നിയമത്തെക്കുറിച്ചും അക്രമമാര്‍ഗം ഉപേക്ഷിക്കണമെന്നുമുള്ള ആവശ്യം മുന്നോട്ടുവച്ചത്.
പശുസംരക്ഷകര്‍ നടത്തുന്ന നിയമ ലംഘനം അവര്‍ക്കുതന്നെ അപകീര്‍ത്തികരമായ സാഹചര്യമാണ് ഉണ്ടാക്കുക. അതുകൊണ്ട് എല്ലാവരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്ന അവസ്ഥയുണ്ടാവുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."