ചെന്നൈ നഗരത്തില്‍ റോഡ് പിളര്‍ന്ന് വാഹനങ്ങള്‍ വീണു
ചെന്നൈ: നഗരത്തില്‍ തിരക്കേറിയ റോഡ് പൊട്ടിപ്പിളര്‍ന്നുണ്ടായ ഗര്‍ത്തത്തില്‍ കാറും ബസും അകപ്പെട്ടു. അണ്ണാ ഫ്ളൈഓവറിനടുത്ത് അണ്ണാശാലെയിലാണ് ഗര്ത്തംരൂപപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് റോഡ് പിളര്‍ന്നത്. 35 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് ഗര്‍ത്തത്തില്‍ അകപ്പെട്ടത്. എന്നാല്‍ ബസിലെ യാത്രക്കാര്‍ക്കോ കാറിലെ യാത്രികര്‍ക്കോ അപകടം സംഭവിച്ചിട്ടില്ല. മണിക്കൂറുകളോളം പ്രദേശത്ത് വാഹന ഗതാഗതം തടസപെട്ടു. ചെന്നൈയിലെ മെട്രോ റെയില്‍ നിര്‍മാണാവശ്യത്തിനായി അണ്ണാശാല പ്രദേശങ്ങളില്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
റോഡ് പിളര്‍ന്ന് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം ഭൂഗര്‍ഭ റെയില്‍വേ നിര്‍മാണ പ്രവര്ത്തനങ്ങളാകാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗര്‍ത്തമുണ്ടായ റോഡില്‍ നിന്ന് 50 മീറ്റര്‍ മാറി റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു ഗുഹ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."