HOME
DETAILS
MAL
ടെസ്റ്റില്ലാതെ ഡിസ്ചാര്‍ജ്: തീരുമാനം ഗുണകരം; ഉടന്‍ നടപ്പാക്കില്ല
backup
May 11 2020 | 03:05 AM
തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് ദിവസം രോഗലക്ഷണമില്ലെങ്കില്‍ കൊവിഡ് പരിശോധന കൂടാതെ വീട്ടിലയക്കാമെന്ന ഐ.സി.എം.ആറിന്റെ പുതിയ മാര്‍ഗനിര്‍ദേശം സംസ്ഥാനം ഉടന്‍ നടപ്പിലാക്കാന്‍ ഇടയില്ല.
പുതിയ നിര്‍ദേശം സംസ്ഥാനത്തിന് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തലെങ്കിലും സാഹചര്യം പരിശോധിച്ച ശേഷമാകും തീരുമാനം നടപ്പാക്കുക. എല്ലാ കേസുകളിലും സ്രവപരിശോധന വേണ്ട, ഗുരുതരാവസ്ഥയില്‍ രോഗം വന്നവര്‍ക്ക് മാത്രം ആശുപത്രി വിടുന്നതിന് മുന്‍പ് ഒറ്റത്തവണ പരിശോധന തുടങ്ങിയ നിര്‍ദേശങ്ങളാണ് ഐ.സി.എം.ആര്‍ നല്‍കിയത്. ഈ നിര്‍ദേശങ്ങള്‍ കേരളവും പൊതുവേ സ്വാഗതം ചെയ്യുകയാണ്. പുതിയ നിര്‍ദേശം മൂലം കാര്യമായ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. ഐ.സി.എം.ആര്‍ നിര്‍ദേശത്തെ ആരോഗ്യ വിദഗ്ധരും സ്വാഗതം ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ രോഗികള്‍ ക്രമാതീതമായി കൂടുന്നതാണ് പുതിയ നിര്‍ദേശത്തിന് ആധാരം. അതിന് സമാനമായ അവസ്ഥ ഇപ്പോള്‍ കേരളത്തിലില്ല. അതിനാലാണ് പുതിയ നിര്‍ദേശം പെട്ടെന്ന് നടപ്പാക്കേണ്ടതില്ലെന്ന ധാരണ. പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കുടുതലായി വരുന്നതോടെ കേരളത്തിലും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്.ഇത്തരമൊരു സാഹചര്യത്തില്‍ ഐ.സി.എം.ആറിന്റെ നിര്‍ദേശം അനുകൂലായി സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."